ഒമാനും ഇന്ത്യയും സഹകരണ ഉടമ്പടിയില്‍ ഒപ്പുവച്ചു
Friday, October 31, 2014 7:19 AM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രി ഡോ. അലി ബിന്‍ മസൂദ് സുനയിദിയും ഭീകര പ്രവര്‍ത്തനങ്ങള്‍, കള്ളപ്പണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിനു സഹായകമായ സഹകരണ ഉടമ്പടിയില്‍ ഒപ്പുവച്ചു.

ഉടമ്പടി നിലവില്‍ വന്നതോടെ രണ്ടു രാജ്യങ്ങളിലുമായി നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ പിടികൂടുന്നതിന് അന്വേഷണം നടത്തുന്നതിനും കുറ്റ കൃത്യങ്ങള്‍ തടയുന്നതിനും ഉടമ്പടി സഹായിക്കും.

ആഭ്യന്തര മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയിലെ ഒമാന്‍ സ്ഥാനപതി ഷേയ്ഖ് ഹമദ് ബിന്‍ സയിഫ് അല്‍റവാഹി, ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി ജെ.എസ്.മുകുള്‍, രണ്ടു രാജ്യങ്ങളില്‍ നിന്നുമുള്ള വാണിജ്യ ആഭ്യന്തര മന്ത്രാലയങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിലവില്‍ ഇന്ത്യയും ഒമാനും തമ്മില്‍ കുറ്റവാളികളെ പരസ്പരം കൈമാറാന്‍ നിയമമുണ്ട്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം