ഡബ്ളിന്‍ സെന്റ് ഗ്രീഗോറിയോസ് സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ നവംബര്‍ ഒന്ന്, രണ്ട്
Friday, October 31, 2014 7:19 AM IST
ഡബ്ളിന്‍: സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കൊല്ലം, നിരണം, തുമ്പമണ്‍ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന ചാത്തുരുത്തിയില്‍ പരിശുദ്ധ ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് കൊച്ചു തിരുമേനിയുടെ 112-ാമത് ഓര്‍മപ്പെരുന്നാള്‍, ഡബ്ളിന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ നവംബര്‍ ഒന്ന്, രണ്ട് (ശനി, ഞായര്‍) തീയതികളില്‍ നടത്തുന്നു.

ഡബ്ളിന്‍ സിറ്റി സെന്ററിലുള്ള സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍ നടക്കുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മൂവാറ്റുപുഴ മേഖലാ മെത്രാപ്പോലീത്താ മാത്യൂസ് മോര്‍ അന്തീമോസ് മുഖ്യകാര്‍മികത്വം വഹിക്കും.

ശനി വൈകുന്നേരം ദേവാലയത്തില്‍ സന്ധ്യാപ്രാര്‍ഥന നടക്കും. ഞായര്‍ രാവിലെ 9.45 ന് പ്രഭാതപ്രാര്‍ഥന, തുടര്‍ന്ന് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടക്കും.

പെരുന്നാള്‍ ശുശ്രൂഷകള്‍ സമുചിതമായി ആചരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു.