അന്ധവിശ്വാസങ്ങള്‍ക്കെതിരെ കേരള സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുന്നത് സ്വാഗതാര്‍ഹം: ഇസ്ലാഹി ക്ളാസ് റൂം
Friday, October 31, 2014 7:19 AM IST
മസ്കറ്റ്: അന്ധവിശ്വാസങ്ങള്‍ സമൂഹത്തില്‍ നിന്ന് നിര്‍മാര്‍ജ്ജനം ചെയ്യാന്‍ കേരള സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുന്നത് സ്വാഗതാര്‍ഹമാണെന്ന് ഇസ് ാഹി പ്രവര്‍ത്തകരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയായ കേരള ഇസ്ലാഹി ക്ളാസ് റൂം അഭിപ്രായപെട്ടു.

മന്ത്രവാദത്തിന്റെ പേരില്‍ മൃഗീയമായി നാല് യുവതികള്‍ സമീപ കാലത്ത് കേരളത്തില്‍ കൊലചെയ്യപ്പെട്ടിരുന്നു. ഇത്തരം മന്ത്രവാദവും ജിന്ന്, പ്രേത ചികിത്സയും ഉല്‍ബുദ്ധ സമൂഹത്തിന് നിരക്കുന്നതല്ലെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കേരള ജം ഇയ്യത്തുല്‍ ഉലമാ അധ്യക്ഷന്‍ പ്രഫ. എ. അബ്ദുള്‍ ഹമീദ് മദീനി ചൂണ്ടിക്കാട്ടി.

ചെയര്‍മാന്‍ സയിദ് മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഡോ. സെയ്ദ് അഷ്റഫ്, ഷൌക്കത്തലി താനാളൂര്‍, അബ്ദുള്‍ അസീസ് ജുബൈല്‍, അബ്ദുള്‍ കലാം ഒറ്റത്താനി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം