ന്യൂകാസിലില്‍ ജപമാല സമാപനം ഒക്ടോബര്‍ 31ന്
Friday, October 31, 2014 7:15 AM IST
ന്യൂകാസില്‍: ആഗോള കത്തോലിക്കാ സഭ ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറില്‍ മരിയ ഭക്തി പ്രകടിപ്പിച്ചുകൊണ്ട് ന്യൂകാസിലിലെ സീറോ മലബാര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ഒരു മാസമായി നടന്നു വന്നിരുന്ന ജപമാല മാസാചരണത്തിന് ഒക്ടോബര്‍ 31ന് (വെള്ളി) ഭക്തി നിര്‍ഭരമായ സമാപനം കുറിക്കുമെന്ന് സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സജി തോട്ടം അറിയിച്ചു.

വൈകുന്നേരം നാലു മുതല്‍ ഇംഗ്ളീഷ് മാറ്റ യെര്സ് പള്ളിയില്‍ അഞ്ചു വരെ കുമ്പസാരത്തിന് സൌകര്യം ഉണ്ടായിരിക്കും. അഞ്ചു മുതല്‍ ജപമാല, തുടര്‍ന്ന് ഫാ. ജോയി വയലില്‍ നടത്തുന്ന മരിയന്‍ പ്രഘോഷണം, ആഘോഷമായ ദിവ്യബലി, നേര്‍ച്ച വിളമ്പ് എന്നിവ ഉണ്ടായിരിക്കുമെന്ന് ഫാ. സജി തോട്ടം അറിയിച്ചു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍