ഒമാനില്‍ നവംബര്‍ 21 മുതല്‍ പുതുക്കിയ വീസ നിരക്കുകള്‍
Friday, October 31, 2014 7:10 AM IST
മസ്കറ്റ്: വിദേശികള്‍ക്ക് ഒമാനില്‍ വീസാ ഫീസുകള്‍ ഉയര്‍ത്തിയത് നവംബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്‍വെസ്റര്‍ വീസക്ക് 50 ഒമാനി റിയാലും ഫാമിലി ജോയിനിംഗ്, വിസിറ്റ് വീസ, സ്റുഡന്റ് വീസ എന്നിവയ്ക്ക് 30 റിയാലായിരിക്കും പുതുക്കിയ നിരക്ക്.

നിലവിലുള്ള ഇന്‍വെസ്റര്‍ വീസ പുതുക്കുന്നതിന് 50 റിയാലും ആശ്രിത വീസ, സ്റുഡന്റ് വീസ എന്നിവ പുതുക്കുന്നതിന് 30 റിയാലും ആയിരിക്കും ഫീസ്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം