വടക്കിന്റെ പരുമലയിലേക്ക് പദയാത്ര നവംബര്‍ രണ്ടിന്
Friday, October 31, 2014 7:06 AM IST
ന്യൂഡല്‍ഹി: വടക്കിന്റെ പരുമലയായി പ്രഖ്യാപിക്കപ്പെട്ടതും പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിക്കപ്പെട്ടിട്ടുള്ളതുമായ ജനക്പുരി മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് ഡല്‍ഹി ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പദയാത്ര നടത്തുന്നു.

കഴിഞ്ഞ 14 വര്‍ഷമായി നടത്തിവരുന്ന പദയാത്ര തിരുമേനിയുടെ 112-ാമത് ഓര്‍മപെരുന്നാളായ നവംബര്‍ രണ്ടിന് രാവിലെ 7.30ന് ധൌളാകുവായിലെ തിമ്മയാ പാര്‍ക്കില്‍നിന്ന് ആരംഭിക്കും. പദയാത്ര ജനക്പുരി മാര്‍ ഗ്രീഗോറിയോസ് പള്ളിയില്‍ പ്രവേശിച്ച് ബാംഗളൂര്‍ ഭദ്രസാനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപോലീത്തായുടെ മുഖ്യകാര്‍മിതത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍നിന്ന് ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന പദയാത്രക്ക് മലങ്കര സഭാ ഭാരവാഹികള്‍, വൈദികര്‍, ഭദ്രാസന പ്രസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കും.