റിവൈവ് മാപ്പിളപ്പാട്ട് മത്സരം
Friday, October 31, 2014 4:24 AM IST
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി യുടെ റിവൈവ് 2014 കാമ്പയിന്റെ ഭാഗമായി മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു.

കരോക്കെ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം മത്സരം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. ആല്‍ബം ഗാനങ്ങളും സിനിമാപ്പാട്ടുകളും ഒഴികെയുള്ള മാപ്പിളപ്പാട്ടുകളായിരിക്കും മത്സരത്തിന് പരിഗണിക്കുക. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ അഞ്ചിന് മുന്‍പായി മുനീര്‍ കുനിയിലുമായി ഈ 0567706370 നമ്പരില്‍ ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍