ജര്‍മനിയില്‍ വേള്‍ഡ് മലയാളി കുടുംബസംഗമത്തിന് വെള്ളിയാഴ്ച തിരിതെളിയും
Thursday, October 30, 2014 8:02 AM IST
ബര്‍ലിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിനും കേരളപ്പിറവിയാഘോഷത്തിനും ഒക്ടോബര്‍ 31 ന് (വെള്ളി) സ്റുട്ട്ഗാര്‍ട്ട് നഗരത്തിനടുത്തുള്ള പ്ഫോര്‍സ്ഹൈമില്‍ തിരിതെളിയും.

പ്രവാസി സംബന്ധമായ ആനുകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍, കള്‍ച്ചറല്‍ ഈവനിംഗ്, യോഗ, മെഡിറ്റേഷന്‍, ഫണ്‍ ഗെയിംസ്, സ്പോര്‍ട്സ്, ചീട്ടുകളി മല്‍സരങ്ങള്‍ തുടങ്ങിയവയ്ക്കു പുറമെ നവംബര്‍ ഒന്നിന് കേരളത്തിന്റെ ജന്മദിനാഘോഷവും മൂന്നുദിന സംഗമത്തിന്റെ വേദിയില്‍ അരങ്ങേറും. ഇതാദ്യമായാണ് ജര്‍മനിയില്‍ കേരളപ്പിറവിയാഘോഷം സംഘടിപ്പിക്കുന്നത്.

'എന്റെ കേരളം എത്ര സുന്ദരം' എന്ന കേരളപ്പിറവിയാഘോഷത്തിന്റെയും സംഗമത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡബ്ള്യുഎംസി ജര്‍മന്‍ പ്രോവിന്‍സ് ചെയര്‍മാന്‍ ജോര്‍ജ് ചൂരപൊയ്കയില്‍, പ്രോവിന്‍സ് പ്രസിഡന്റ് ജോസഫ് വെള്ളാപ്പള്ളില്‍ എന്നിവര്‍ അറിയിച്ചു.

ഒക്ടോബര്‍ 31ന് (വെള്ളി) ആരംഭിക്കുന്ന സംഗമം നവംബര്‍ രണ്ടിന് (ഞായര്‍) തിരശീല വീഴും.

സംഗമം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ഖൌഴലിറവലൃയലൃഴല,ആൌൃഴ ഞമയലിലരസ, ഗൃറ്റവലിലരസൃ.4,75180 ജള്വീൃവലശാ (ഉശഹഹംലശത്മലിലെേശി).

റിപ്പോര്‍ട്ട്: ജോസ് കമ്പിളുവേലില്‍