2024 ഒളിംപിക്സിന് ജര്‍മനി അവകാശമുന്നയിക്കും
Thursday, October 30, 2014 8:01 AM IST
ബര്‍ലിന്‍: 2024ലെ ഒളിംപിക്സിന് വേദിയാകാന്‍ ജര്‍മനി അവകാശം ഉന്നയിക്കണമെന്ന് ജര്‍മന്‍ ഒളിംപിക് കമ്മിറ്റി ശിപാര്‍ശ ചെയ്തു. ഹാംബുര്‍ഗോ, ബര്‍ലിനോ വേദിയാകട്ടെ എന്നാണ് കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത്.

ഡിസംബര്‍ ആറിന് ഡ്രെസ്ഡനില്‍ ചേരുന്ന പൊതു യോഗത്തില്‍ ഈ ശിപാര്‍ശ അവതരിപ്പിക്കും. 1972ല്‍ മ്യൂണിക്കിലാണ് ജര്‍മനിയില്‍ അവസാനമായി ഒളിംപിക്സ് നടന്നത്.

2024 ലെ ഒളിംപിക്സ് നടത്തിപ്പിന് അവകാശവാദവുമായി അമേരിക്ക ശക്തമായി രംഗത്തിറങ്ങിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍, 2024 ല്‍ അവസരം കിട്ടിയില്ലെങ്കില്‍ 2028 ലെ ഒളിംപിക്സ് വേദി സ്വന്തമാക്കുക എന്നതാണ് ജര്‍മനിയുടെ ലക്ഷ്യം.

റിപ്പോര്‍ട്ട്: ജോസ് കമ്പിളുവേലില്‍