സ്കൈവേ കാര്‍ഗോക്ക് എക്സലന്‍സി അവാര്‍ഡ്
Thursday, October 30, 2014 7:33 AM IST
ജിദ്ദ: ജിദ്ദയിലെ പ്രമുഖ എയര്‍ കാര്‍ഗോ ഏജന്‍സിയായ സ്കൈവേ കാര്‍ഗോക്ക് പ്രവര്‍ത്തന മികവിനുള്ള സൌദി എയര്‍ലൈന്‍സിന്റെ എക്സലന്‍സ് അവാര്‍ഡ് ലഭിച്ചു.

സൌദി എയര്‍ലൈന്‍സ് വഴി ഏറ്റവും കൂടുതല്‍ ചരക്കുകള്‍ അയച്ചതിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം. സൌദി എയര്‍ലൈന്‍സ് പ്രതിനിധി ബോണിഫാസിയോ ജാവീയേറില്‍ നിന്ന് സ്കൈവേ കാര്‍ഗോ മാനേജര്‍ വി. കാലിദ് അവാര്‍ഡ് ഏറ്റുവാങ്ങി. മുന്ന് വര്‍ഷം മുമ്പ് മാത്രം ആരംഭിച്ച സ്ഥാപനത്തിന് ഇത്തരമൊരു പുരസ്കാരം ലഭിക്കുന്നത് അപൂര്‍വമാണ്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍