വിഷന്‍ 2014: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Thursday, October 30, 2014 7:33 AM IST
റോം: മലയാളത്തിന്റെ പ്രമൂഖ കലാക്കാരന്മാര്‍ അണിനിരക്കുന്ന 'വിഷന്‍ 2014' യുറോപ്പ് മെഗാഷോയ്ക്ക് റോമില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നവംബര്‍ രണ്ടിന് (ഞായര്‍) ഗോഡ്സ് ഓണ്‍ കണ്‍ട്രി ഫിലിംസ് വില്ലാ പാംഫിലിയും സംയുക്തമായിട്ടാണ് വിഷന്‍ 2014 അരങ്ങിലെത്തിക്കുന്നത്. ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മെഗാഷോ കാണാന്‍ മലയാളികള്‍ ഒഴുകിയെത്തും. കേരളത്തിലെ പ്രശസ്ത കലാകാരന്മാരുടെ ഒരു ലൈവ് ഷോ റോമില്‍ എത്തുന്നത് വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണെന്ന പ്രത്യേകതയും വിഷന്‍ 2014ന്റെ സ്വന്തം.

വര്‍ണകാഴ്ചകളുടെ മഴവില്ല് വിരിയിക്കാന്‍ പോകുന്ന വിഷന്‍ 2014ലൂടെ വേദിയിലെത്തുക മലയാള ചലച്ചിത്ര ലോകത്തെ പ്രഗല്‍ഭ കലാകാരന്മാരാണ്. നൃത്തത്തിന്റെ വിസ്മയക്കാഴ്ചകള്‍ തീര്‍ക്കാന്‍ എത്തുന്നത് മലയാളികളുടെ സ്വന്തം അര്‍ച്ചനാകവിയും ഡാന്‍സറും, യുറോപ്പ്, ഗള്‍ഫ്, ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളില്‍ നൃത്ത വിദ്യാലയം നടത്തുന്ന ബോളിവുഡ് കോറിയോഗ്രാഫറുമായ ജോര്‍ജ് ജേക്കബുമാണ്. നീലത്താമര എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ മലയാളിയുടെ ഹൃദയത്തില്‍ ഇടംപിടിച്ച അര്‍ച്ചന, വിഷന്‍ 2014 ന്റെ വേദിയിലൂടെ ആദ്യമായാണ് യുറോപ്പില്‍ എത്തുന്നത്.

അതേസമയം അനുകരണകലയുടെ അസാധ്യ തമ്പുരാക്കന്‍മാരായ കോട്ടയം നസീറും രാജാസാഹിബും, ചിരിയുടെ മാലപ്പടക്കവുമായി സ്റേജില്‍ വിസ്മയം വിരിയിക്കുന്ന സിറാജ് പയ്യോളിയും ഗോഡ്സ് ഓണ്‍ കണ്‍ട്രി ഫിലിംസ് വില്ലാ പാംഫിലിയും ഒരുക്കുന്ന വിഷന്‍ 2014ന്റെ വേദിയിലെത്തും. ഒപ്പം മലയാള ചലച്ചിത്രശാഖയിലെ പകരംവയ്ക്കാനില്ലാത്ത സാന്നിധ്യവും എ.ആര്‍ റഹ്മാന്റെ ഇഷ്ട ഗായികയുമായ സയനോരയും വേറിട്ട ശബ്ദം കൊണ്ട് ലോകമലയാളികളെ കീഴടക്കിയ ഫ്രാങ്കോയും പിന്നെ തട്ട് പൊളിപ്പന്‍ ഗാനങ്ങളുമായി വിബിന്‍ സേവ്യറും ആവേശം അലതല്ലുന്ന റോമായെ സംഗീതസാന്ദ്രമാക്കും.

മലയാളി വിഷന്റെ ബാനറില്‍ വിഷന്‍ 2014 യുറോപ്പ് മെഗാഷോ സംവിധാനം ചെയുന്നത് ചലച്ചിത്ര രംഗത്ത് നിന്നുള്ള പ്രമൂഖ സ്റ്റേജ് ഷോ വിദഗ്ധന്‍ ബിജു എം.പിയാണ്. ഘോഷ് അഞ്ചേരില്‍ ഷോ യുറോപ്പില്‍ കോഓര്‍ഡിനേറ്റ് ചെയ്യും.

ഇറ്റലിയിലെ മുഴുവന്‍ മലയാളികളെയും മെഗാഷോയിലേയ്ക്ക് സംഘാടകര്‍ ക്ഷണിച്ചു.

വിശദ വിവരങ്ങള്‍ക്കും ടിക്കറ്റിനും സിജോ ജോസ് ഇടശേരില്‍: 3201903016, ഡിബിന്‍ അംബൂക്കന്‍: 3298738695, സാജു ജോസ്: 3207614927, ടിന്റോ: 3284197509, അരുണ്‍ ജോസഫ്: 3294243256, സിബി ലൂക്ക: 3807872628, മനു യമഹ: 3335736767.

ഢലിൌല: ജഅഞഞഛഇഇഒകഅ ഏഋടഡ ഉകഢകചഛ ങഅഋടഠഞഛ, ഢകഅ ഢകഠഠഛഞകഛ ങഛചഠകഏഘകഅ 18, ചഋഅഞ ഏഋങഋഘക ഞഅകഘണഅഥ ടഠഅഠകഛച, 446, 980,146, ഇ6 ആൌ ടീു;ചഋഅഞ ങഋഠഞഛ ടഠഅഠകഛച ഇഛഞചഋഘകഅ.

റിപ്പോര്‍ട്ട്: ജെജി മാത്യു