ബാങ്ക് വഴി കള്ളപ്പണം സംരക്ഷിക്കുന്നത് തടയാനുള്ള കരാറില്‍ 80 രാജ്യങ്ങള്‍ ഒപ്പുവച്ചു
Thursday, October 30, 2014 7:31 AM IST
ബര്‍ലിന്‍: നികുതി വെട്ടിക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡിലെയും ലിസ്റന്‍സ്റൈനിലെയും മറ്റും ബാങ്കുകളില്‍ നിക്ഷേപം നടത്തുന്ന സമ്പ്രദായം അവസാനിപ്പിക്കാനുള്ള ആഗോള കൂട്ടായ്മയ്ക്ക് കരുത്തേറുന്നു. ഇത്തരത്തില്‍ കള്ളപ്പണം പൂഴ്ത്തിവയ്ക്കുന്നതു തടയാനുള്ള കരാറില്‍ 80 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഒപ്പുവച്ചു.

ജര്‍മന്‍ ധനകാര്യമന്ത്രി വോള്‍ഫ്ഗാംഗ് ഷൊയ്ബളെ ആതിഥേയം വഹിച്ച സമ്മേളനം ഒസിഡിയുടെ (ഛൃഴമിശമെശീിേ ളീൃ ഋരീിീാശര ഇീീുലൃമശീിേ മിറ ഉല്ലഹീുാലി (ഛഋഇഉ) ധാരണപ്രകാരം ബര്‍ലിനിലാണ് നടന്നത്.

ഓരോ റവന്യു വര്‍ഷത്തിലും 5,8 ട്രില്യന്‍ യൂറോയാണ് തുറമുഖച്ചരക്കു നീക്കത്തിലൂടെയുള്ള നികുതി വെട്ടിപ്പില്‍ മാറ്റുന്നത്.

സ്വിസ് ബാങ്കുകളുടെയും മറ്റും പ്രത്യേകതയായ അതീവ സ്വകാര്യത ഇല്ലാതാക്കുകയാണ് ലക്ഷ്യം. എന്നാല്‍, ഒപ്പുവച്ച ധാരണാപത്രം ഇതിനു പര്യാപ്തമല്ലെന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ധാരണാപത്രത്തില്‍ രാജ്യങ്ങള്‍ ഒപ്പുവയ്ക്കുന്നത്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും കള്ളപ്പണക്കാര്‍ക്കു പ്രിയപ്പെട്ട രാജ്യങ്ങളായ ലിസ്റന്‍സ്റൈനും കേമാന്‍ ഐലന്‍ഡ്സുമൊക്കെ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. കരാറില്‍ ഒപ്പുവച്ച രാജ്യങ്ങള്‍ 2017 മുതല്‍ ഇത്തരം വിവരങ്ങള്‍ പരസ്പരം കൈമാറും.

ഇന്ത്യയിലെ കള്ളപ്പണക്കാരുടെ മുഴുവന്‍ വിവരവും സ്വിറ്റ്സര്‍ലന്‍ഡ് പുറത്തുവിടാനിരിക്കെ 80 രാജ്യങ്ങളുടെ പുതിയ കൂട്ടായ്മ ഇന്ത്യയേയും ബാധിച്ചേക്കും. മുമ്പ് ഡോ. മന്‍മോഹന്‍സിംഗിന്റെ സര്‍ക്കാര്‍ കള്ളപ്പണക്കാരുടെ ലിസ്റ് പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ മോദി സര്‍ക്കാരാണ് ആദ്യ ലിസ്റ് പുറത്തുവിട്ടത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍