ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിക്ക് 'പ്രവാസി കാളിദാസ' അംഗീകാരം
Thursday, October 30, 2014 7:29 AM IST
ബ്രാംപ്ടണ്‍: കാനഡയിലെ ബ്രാംപ്ടണ്‍ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ആഘോഷവും കുടുംബ സമ്മേളനവും സമാജം സെന്ററില്‍ (10245 ഗലിിലറ്യ ഞീമറ ചീൃവേ, ആൃമാുീി) ആഘോഷിക്കുന്നു.

നവംബര്‍ ഒന്നിന് (ശനി) വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങില്‍ കാനഡയിലെ ഗുരുവായൂര്‍ അപ്പന്‍ ക്ഷേത്രത്തിന്റെ മുഖ്യമന്ത്രിയും പ്രമുഖ വാഗ്മിയും നിരൂപകനും എഴുത്തുകാരനുമായ ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയെ 'പ്രവാസി കാളിദാസ' എന്ന അംഗീകാരം നല്‍കി സമാജം ആദരിക്കും.

കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ ഏറ്റവും പുതിയ പുസ്തകമായ 'പ്രഗ്വംശം' ചടങ്ങില്‍ പ്രകാശനം ചെയ്യും. വിനയത്തിന്റെയും എളിമയുടെയും പര്യായമായ ദിവാകരന്‍ നമ്പൂതിരിയെ ആദരിക്കുന്ന ഈ ചടങ്ങില്‍ വിവിധ സംഘടനാ നേതാക്കള്‍, മതനേതാക്കള്‍, സാംസ്കാരിക സാഹിത്യ നായകന്മാര്‍, കലാകാരന്മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സമാജം സെക്രട്ടറി ഗോപകുമാര്‍ നായര്‍ അറിയിച്ചു.