വിയന്നയില്‍ ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനം മന്ത്രി എ.പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും
Thursday, October 30, 2014 7:29 AM IST
വിയന്ന: ഇന്ത്യയുടെ ഉരുക്കു വനിതയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയുടെ അനുസ്മരണാര്‍ഥം ഇന്ത്യന്‍ ഓവര്‍സീ
സ് കോണ്‍ഗ്രസ് ഓസ്ട്രിയന്‍ ഘടകം നവംബര്‍ എട്ടിന് വിയന്നയില്‍ സംഘടിപ്പിക്കുന്ന ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനം ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.

വിയന്നയിലെ ഇന്ത്യ ഗേറ്റ് റസ്ററന്റില്‍ നടക്കുന്ന ഇന്ദിരാഗാന്ധി അനുസ്മരണയോഗത്തില്‍ വര്‍ഗീസ് പഞ്ഞിക്കാരന്‍ 'ഇന്ദിരാഗാന്ധി ഇന്ത്യയുടെ' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കും. രാത്രി എട്ടിന് നടക്കുന്ന യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഐഒസി പ്രസിഡന്റ് സിറോഷ് പള്ളിക്കുന്നേല്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിനു കളരിത്തറ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍