ബോണ്‍ വാര്‍ഷികം ആഘോഷിച്ചു
Thursday, October 30, 2014 7:28 AM IST
ലണ്ടന്‍: ഏഷ്യന്‍ വുമന്‍സ് നെറ്റ് വര്‍ക്ക് (ആഅണച) തങ്ങളുടെ പ്രഥമ ജന്മദിനാഘോഷം ബ്രസ്റ് കാന്‍സര്‍ ബോധവത്കരണ ദിനമായി ആഘോഷിച്ചുകൊണ്ട് മാതൃക കാട്ടി.

മികവുറ്റ കലാപരിപാടികള്‍ക്കൊണ്ടും പ്രമുഖ വ്യക്തികളുടെ പ്രബോധനങ്ങള്‍ക്കൊണ്ടും 30 ഓളം യുവതീ യുവാക്കള്‍ നടത്തിയ ആകര്‍ഷകമായ ഫാഷന്‍ ഷോയും കൂടിയായപ്പോള്‍, 'ബോണി' ന്റെ പിങ്ക് ജന്മദിനാഘോഷം അവിസ്മരണീയമായി.

ലണ്ടനിലെ ഇല പൊഴിയും കാലത്തിന്റെ സമൃദ്ധിയില്‍ അര്‍ബുദ രോഗം വേര്‍പെടുത്തിയ സ്നേഹ മനസുകളുടെ ഓര്‍മകള്‍ അനുസ്മരിച്ച് മൂന്ന് പിങ്ക് മെഴുകു തിരികള്‍ കത്തിച്ച് ബഹുഭാഷാ

പണ്ഡിതനുമായ എമിരിറ്റസ് പ്രഫ. റോണ്‍ അഷര്‍ ബോണിന്റെ പിങ്ക് ജന്മദിനാഘോഷത്തിന് നാന്ദി കുറിച്ചു. പുഷ്പാലംകൃത പീഠത്തില്‍ പിങ്ക് മെഴുതിരികല്‍ പ്രാര്‍ഥനയെന്നോണം കത്തിച്ചു കൊണ്ട് മണ്‍മറഞ്ഞു പോയ സ്വന്തം സോദരരെ അനുസ്മരിച്ച് ആദരം അര്‍പ്പിച്ചു. ചടങ്ങില്‍ ഹാളിന്റെ ഇരുണ്ട വെളിച്ചത്തില്‍ ദുഃഖം തളം കെട്ടിയ മനസുകളുമായി സദസ്യര്‍ എഴുന്നേറ്റു നിന്ന് കാന്‍സര്‍ എന്ന മഹാ വിപത്തിനെ ഭൂലോകത്ത് നിന്നും തുടച്ചു മാറ്റുവാന്‍ നെറ്റ് വര്‍ക്ക് വിപുലമാക്കി ലോകമെമ്പാടും അവബോധം എത്തിക്കുവാന്‍ ദൃഡ പ്രതിഞ്ജ എടുത്തു.

ഉണര്‍ത്തു പാട്ടിന്റെ പശ്ചാത്തല സംഗീതത്തില്‍ കൂടുതല്‍ ആകര്‍ഷകത്വം വിതറിയ തിരുവാതിര നൃത്തത്തിനുശേഷം നടന്ന ഗുജറാത്തി ഗ്രാമീണ നൃത്ത രൂപമായ 'ഡാന്‍ഡിയ' കോല്‍ക്കളി, പരമ്പരാഗത നൃത്താവിഷ്കാരമായ 'രാസ ലീല' എന്നിവയിലൂടെ ബോണിന്റെ പിറന്നാള്‍ ആഘോഷം സദസിനു ആനന്ദദായകമായി.

തുടര്‍ന്നു നടന്ന ജന്മദിന സമ്മേളനത്തില്‍ സംഘടനയുടെ ചെയര്‍വുമണ്‍ ഡോ. ഓമന ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ആഅണച എന്ന സംഘടനയിലൂടെ ബ്രിട്ടനിലുള്ള ഏഷ്യന്‍ വനിതകളുടെ ആരോഗ്യ, സാംസ്കാരിക, സാമൂഹ്യ രംഗങ്ങളില്‍ ഇതുവരെ ചെയ്ത പരിപാടികളും ഭാവി പ്രവര്‍ത്തന പദ്ധതികളും അധ്യക്ഷ വിശദമാക്കി.പൊതു വേദികളില്‍ വനിതകളുടെ അനിവാര്യമായ അവകാശ ശബ്ദമായി ബോണ്‍ ഉയര്‍ന്നു വരുമെന്ന് ഡോ. ഓമന അവകാശപ്പെട്ടു.

മുന്‍ കാബിനറ്റ് മന്ത്രിയും ഈസ്റ് ഹാം എംപിയുമായ സ്റീഫന്‍ ടിംസ് മുഖ്യാതിഥിയായിരുന്നു. 51 ശതമാനം വനിതകള്‍ ഉള്ള ഇംഗ്ളണ്ടില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നേടിയെടുക്കുവാന്‍ ഇത്തരം കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങള്‍ ആശാവഹമാണെന്ന് അദ്ദേഹം പറഞ്ഞു.ബോണിന്റെ രക്ഷാധികാരി ജെരാല്‍ഡിന്‍ ഹുക തന്റെ പ്രസംഗത്തില്‍ വനിതാ ശാക്തീകരണത്തിന്റെ അനിവാര്യത ഉയര്‍ത്തിക്കാണിച്ചു.

ബോണിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ അര്‍ബുദ രോഗ അവബോധന സെമിനാറില്‍ ഹാര്‍ലോയിലെ ചഒട കണ്‍സള്‍ട്ടന്റ് ഡോ. പ്രീതി ഗോപിനാഥ് വനിതകളില്‍ കൂടുതലായി വരുന്ന ബ്രെസ്റ് കാന്‍സര്‍ സംബന്ധമായ വിഷയത്തെ ആസ്പദമാക്കി ക്ളാസ് എടുത്തു. ബ്രെസ്റ് കാന്‍സര്‍ ചാരിറ്റി ഓഫ് ഇംഗ്ളണ്ട് ആന്‍ഡ് വെയില്‍സുമായി ചേര്‍ന്നാണ് ബോണ്‍ അവബോധന ക്ളാസ് സംഘടിപ്പിച്ചത്.

ഗാര്‍ഹിക പീഡനം തുടങ്ങിയ പ്രതിസന്ധികളില്‍ സുരക്ഷക്കായി എന്തൊക്കെ ചെയ്യണം എന്നതിനെ ആസ്പദമാക്കി ങഋഠ. ഉഇക ഫാല്‍ക്നര്‍ നടത്തിയ സംഭാഷണം ഏറെ ശ്രദ്ധേയമായി.

ഏഷ്യന്‍ സംസ്കാരത്തെയും ഭാഷയെയും ജീവിതത്തെയും ഏറ്റവും അടുത്തറിയുന്ന എഡിന്‍ബറോ യൂണിവേഴ്സിറ്റി എമിരിറ്റസ് പ്രഫ. റോണ്‍ അഷര്‍ തന്റെ ആശംശാ പ്രസംഗത്തില്‍ ബോണിന്റെ വളര്‍ച്ച സമ്പന്നമായ സംസ്കാര തനിമ നിലനിര്‍ത്തുന്നതിനും വനിതകളുടെ ഉന്നമനത്തിനും അവകാശങ്ങള്‍ നേടുന്നതിനും ഭാവിയില്‍ മുതല്‍ക്കൂട്ടാവും എന്ന് എടുത്തു പറഞ്ഞു.

തുടര്‍ന്ന് നടന്ന മികവുറ്റ കലാ പരിപാടികളും 30 ഓളം യുവതി യുവാക്കള്‍ അവതരിപ്പിച്ച ഫാഷന്‍ ഷോയും ബോണ്‍ ജന്മ ദിനാഘോഷത്തെ അവിസ്മരണീയമാക്കി.

ന്യൂഹാമിലെയും പരസരങ്ങളിലെയും പ്രമുഖ ബിസിനസുകാരായ ജോയ് ആലുക്കാസ്, എസ്ബിഐ, യുഎഇ എക്സ്ചേഞ്ച് തുടങ്ങിയ സ്ഥാപനങ്ങള്‍ ബോണിന്റെ ജന്മ ദിനാഘോഷ പരിപാടിക്ക് സ്പോണ്‍സര്‍മാരായിരുന്നു. നിഷ്യാ മുരളിയുടെ നന്ദി പ്രകടനത്തോടെ ബോണ്‍ പിങ്ക് ജന്മ ദിനാഘോഷം സമാപിച്ചു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ