യുക്മ നോര്‍ത്ത് വെസ്റ് റീജിയണല്‍ കലാമേള: സുധീര്‍ ഗോസ്വാമി ഉദ്ഘാടകന്‍, കെ.പി വിജി മുഖ്യാഥിതി
Thursday, October 30, 2014 7:28 AM IST
ലണ്ടന്‍: കേരളപ്പിറവി ദിനത്തില്‍ വാറിഗ്ടണ്‍ മലയാളി അസോസിയേഷന്‍ ആഥിതേയത്വം വഹിക്കുന്ന റീജിയണല്‍ കലാമേളയില്‍ 12 അസോസിയേഷനില്‍ നിന്നുള്ള മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്. രാവിലെ 10 ന് റീജിയണല്‍ കലാമേളയുടെ ഉദ്ഘാടന ചടങ്ങില്‍, റീജിയണല്‍ പ്രസിഡന്റ് ദിലീപ് മാത്യുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന റീജിയണല്‍ കലാമേളയുടെ ഉദ്ഘാടനം യുകെയിലെ വൈസ് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ സുധീര്‍ ഗോസ്വാമി കഎട നിര്‍വഹിക്കും. തുടര്‍ന്ന് എല്ലാ അസോസിയേഷന്‍ പ്രസിഡന്റുമാരും ചേര്‍ന്ന് തിരി തെളിക്കുന്നതോടെ കലാമേളയ്ക്ക് തുടക്കമാകും.

കലാമേളയെ അഭിസംബോധന ചെയ്ത് മുഖ്യാതിഥിയായി യുക്മ നാഷണല്‍ പ്രസിഡഡ് കെ.പി വിജി മുഖ്യ പ്രഭാഷണം നടത്തും. യുക്മയുടെ നാഷണല്‍ വൈസ് പ്രസിഡഡ് ഷാജി വര്‍ഗീസ്, നാഷണല്‍ ജോയിന്റ് സെക്രട്ടറി ആന്‍സി ജോയി, നാഷണല്‍ എസിക്യുട്ടിവ് മെംബര്‍മാരായ അലക്സ് വര്‍ഗീസ്,എത്തിനിക് കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡഡ് ഹസന്‍ കസി ആതിഥേയ അസോസിയേഷന്‍ പ്രസിഡന്റ് ഷിജോ വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. റീജിയണല്‍ കമ്മിറ്റിക്കുവേണ്ടി റീജിയണല്‍ സെക്രട്ടറി അഡ്വ. സിജു ജോസഫ് സ്വാഗതവും ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍ ജോയി അഗസ്തിയും നന്ദിയും അര്‍പ്പിക്കും.

രണ്ട് സ്റേജുകളിലായി നടത്തുന്ന കലാമേളയുടെ നടത്തിപ്പിനായി വലിയ നേതൃനിര തന്നെ അണിയറയില്‍ പ്രവര്‍ത്തിച്ച് വരുന്നു. ഓരോ അസോസിയേഷനും തങ്ങളുടെ കുട്ടികളെ മത്സരിപ്പിച്ച് വിജയിപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. കലാമേളയുടെ വിജയത്തിനായി രൂപീകരിച്ചിട്ടുള്ള കമ്മിറ്റികളുടെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രാവിലെ ഒമ്പതിന് മത്സരാര്‍ഥികള്‍ക്കുള്ള ചെസ്റ് നമ്പര്‍ കൊടുത്തു തുടങ്ങുന്നതായിരിക്കും. അതോടൊപ്പം യുക്മയുടെ സാംസ്കാരിക വേദി നടത്തുന്ന ചിത്ര രചനാ മത്സരം രാവിലെ ഒമ്പതിന് ആരംഭിക്കും. കലാമേള നടക്കുന്ന സ്കൂള്‍ കോമ്പൌണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൌകര്യം ലഭ്യമാണ്.

കലാമേളയിലെ മത്സരങ്ങള്‍ക്കുശേഷം ആരംഭിക്കുന്ന പ്രൌഡ ഗംഭീരമായ സമ്മാനദാന ചടങ്ങില്‍ യുക്മ നാഷണല്‍ ട്രഷറര്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ മുഖ്യാതിഥിയായിരിക്കും. കൂടാതെ നാഷണല്‍ പ്രസിഡന്റ് കെ.പി വിജി, യുക്മ നാഷണല്‍ പിആര്‍ഒ ബാല സജീവ് കുമാര്‍, യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ബീന സെന്‍സ് തുടങ്ങിയവരും പങ്കെടുക്കും. കൂടാതെ എല്ലാവര്‍ക്കും കലാമേളയിലെ എല്ലാ പ്രോഗ്രാമുകളും കാണാന്‍ അവസരമൊരുക്കിയിട്ടുള്ളതായും നോര്‍ത്ത് വെസ്റിലെയും സമീപ പ്രദേശങ്ങളിലെയും മുഴുവനാളുകളെയും കലാമേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.

കലാമേള നടക്കുന്ന വേദിയുടെ വിലാസം: ട. അഹയമി ടരവീീഹ, ആലംല്യെ ഞീമറ, ണമൃൃശിഴീി ണഅ50ഖട.