ടി.വി. ഭാസിക്ക് കേളി യാത്രയയപ്പ് നല്‍കി
Wednesday, October 29, 2014 6:38 AM IST
റിയാദ്: ഇരുപത്തിമൂന്ന് വര്‍ഷം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി പ്രവര്‍ത്തകന്‍ തൃശൂര്‍ ചാഴൂര്‍ സ്വദേശി ടി.വി. ഭാസിക്ക് കേളി വാട്ടര്‍ടാങ്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

കേളി ന്യൂസനയ്യ ഏരിയയിലെ വാട്ടര്‍ടാങ്ക് യുണിറ്റ് അംഗമായ ഭാസി വാട്ടര്‍ടാങ്ക് യുണിറ്റ് മേഖലയില്‍ കേളിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. റിയാദ് ന്യൂസനയ്യയിലെ താലിയ ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്.

യുണിറ്റ് പ്രസിഡന്റ് ബിനുലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ സെക്രട്ടറി ഫൈസല്‍ മടവൂര്‍ സ്വാഗതം ആശംസിച്ചു. കേളി കേന്ദ്ര ജോ: സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ദയാനന്ദന്‍, ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ്, വൈസ് പ്രസിഡന്റുമാരായ നാരായണന്‍, മനോഹരന്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, വിവിധ യൂണിറ്റ് ഭാരവാഹികള്‍, തോമസ് ജോയ്, രാജേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. യുണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഫൈസല്‍ മടവൂര്‍ ഭാസിക്ക് നല്‍കി. യാത്രയയപ്പിന് ഭാസി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍