ഓര്‍ലാന്റോ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ഇടവകയില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍
Wednesday, October 29, 2014 6:36 AM IST
ഓര്‍ലാന്റോ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ദേവാലയത്തില്‍ പരിശുദ്ധ പരുമല മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 112-ാമത് ഓര്‍മപ്പെരുന്നാള്‍ നവംമ്പര്‍ രണ്ടിന് (ഞായര്‍) ആഘോഷിക്കുന്നു. രാവിലെ ഒമ്പതിന് പ്രഭാതനമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥയിലുള്ള പ്രത്യേക പ്രാര്‍ഥനയും ഉണ്ടായിരിക്കും.

പരിശുദ്ധന്റെ ഓര്‍മപ്പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം അറിയിച്ചു.