വിയന്നയില്‍ കിന്റര്‍ഗാര്‍ട്ടന്‍ രജിസ്ട്രേഷന്‍ നവംബര്‍ ഒന്നുമുതല്‍
Wednesday, October 29, 2014 6:34 AM IST
വിയന്ന: വിയന്നയില്‍ കിന്റര്‍ഗാര്‍ട്ടണുകളില്‍ രജിസ്ട്രേഷന്‍ നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കും. നവംബര്‍ ഒന്നു മുതല്‍ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളുടെ സീറ്റ് ഉറപ്പുവരുത്താം.

ഈ വര്‍ഷം മൂന്നു മുതല്‍ ആറു വയസുവരെയുള്ള കുട്ടികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭ്യമാക്കിട്ടുണ്ട്. ലിയോപോള്‍ഡ് സ്റാറ്റില്‍ യുംഗ് സ്ട്രാസയില്‍ പുതുക്കിപ്പണിത കിന്റര്‍ഗാര്‍ട്ടണില്‍ 136 കുട്ടികള്‍ക്കു പ്രവേശനം ലഭിക്കും. 50 വര്‍ഷം പഴക്കമുള്ള കിന്റര്‍ഗാര്‍ട്ടണാണ് പുതുക്കി പണിതത്. ലിസിംഗില്‍ എഡ്വേര്‍ഡ് കിറ്റന്‍ബര്‍ഗ് ഗാസയിലെ പുതുതായി പണിത കിന്റര്‍ഗാര്‍ട്ടണില്‍ 90 കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കും.

നഴ്സുമാരുടെ കുട്ടികള്‍ക്കുവേണ്ടിയുള്ള രാത്രികാല ക്രഷ് വില്‍ഹൈം സ്പിറ്റാലിലെ 2000 ചതുരശ്ര അടി വലിപ്പമുള്ള പുതിയ കിന്റര്‍ഗാര്‍ട്ടണില്‍ തുടങ്ങും. 90 മുതല്‍ 150 വരെ കുട്ടികള്‍ക്ക് ഇവിടെ പ്രവേശനം ലഭിക്കും

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍