ഈസ്റ്ബോണ്‍ സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാളും പത്താം വാര്‍ഷിക ഉദ്ഘാടനവും
Wednesday, October 29, 2014 6:34 AM IST
ലണ്ടന്‍: ഈസ്റ് ബോണ്‍, സെന്റ് ഗ്രിഗോറീയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയില്‍ ഒക്ടോബര്‍ 31 ന് (വെള്ളി), നവംബര്‍ ഒന്ന് (ശനി) ദിവസങ്ങളായി ഇടവകയുടെ കാവല്‍ പിതാവും മലങ്കരയുടെ മഹാ പരിശുദ്ധനുമായ ചാത്തുരുത്തില്‍ ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് (പരുമല കൊച്ചുതിരുമേനി) യുടെ ഒര്‍മ പെരുന്നാളും ഇടവക സ്താപിതമായതിന്റെ പത്താം വാര്‍ഷിക ഉദ്ഘാടനവും നടത്തപ്പെടുന്നു. ആഘോഷ പരിപാടികള്‍ മാത്യൂസ് മോര്‍ അന്തീമോസ് തിരുമേനി മുഖ്യകാര്‍മികത്വത്തില്‍ നടക്കും.

വെള്ളി വൈകുന്നേരം 5.30 ന് കൊടിയേറ്റ്, 6.00 ന് സന്ധ്യാ പ്രാര്‍ഥന തുടര്‍ന്ന് സണ്‍ഡേസ്കൂള്‍ കുട്ടികളുടെ പ്രോഗ്രാം, ആശീര്‍വാദം, നേര്‍ച്ച എന്നിവ നടക്കും.

ശനി രാവിലെ ഒമ്പതിന് പ്രഭാത പ്രാര്‍ഥന, തുടര്‍ന്ന് മാത്യൂസ് മോര്‍ അന്തീമോസ് തിരുമേനി മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും പ്രത്യേക മധ്യസ്ത പ്രാര്‍ഥനയും നടക്കും. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവകയുടെ പത്താം വാര്‍ഷിക അനുമോദന യോഗവും മുന്‍ വികാരിയുടെ യാത്രയപ്പും തുടര്‍ന്ന് നേര്‍ച്ച സദ്യയും, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി എല്ലാ വര്‍ഷവും നടത്താറുള്ള ഉത്പന്ന ലേലവും നേര്‍ച്ചയും ഉണ്ടായിരിക്കും.

വിശ്വാസികളെല്ലാവരും പരിശുദ്ധന്റെ ഓര്‍മപ്പെരുന്നാളിള്‍ പങ്കെടുത്തനുഗ്രഹീതരാകേണ്ടതാണ്.

പള്ളിയുടെ വിലാസം: ട. ണകഘഎഞഋഉ ഇഒഡഞഇഒ, ഘഛണഋഞണകഘഘകചഏഠഛച, 90 ആൃീമറ ഞീമറ, ഘീംലൃ ണശഹഹശിഴറീി, ഋമയീൌൃിെേല, ഋമ ടൌലൈഃ, ആച20 9ഞഅ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഡോ. ബിജി ചിറിത്തിലാട്ട് 07460235878, തോമസ് മാത്യു 01323488013. ംലയശെലേ. ംംം.ഷമരീയശലേരവൌൃരവലമയീൌൃിെേല.രീ.ൌസ

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍