ഒരുമ കുവൈറ്റിന്റെ അംഗത്വ കാമ്പയിന്‍ ഉദ്ഘാടനം ഒക്ടോബര്‍ 31ന്
Wednesday, October 29, 2014 6:33 AM IST
കുവൈറ്റ്: പ്രവാസി കുടുംബങ്ങളുടെ ക്ഷേമത്തിനായി 2012ല്‍ തുടക്കം കുറിച്ച ഒരുമ സാമൂഹ്യക്ഷേമ പദ്ധതി വജിയകരമായ നാലാം വര്‍ഷത്തിലേക്ക് കടക്കുന്നു. പദ്ധതിയുടെ 2015ലേക്കുള്ള അംഗത്വ കാമ്പയിന്‍ നവംബര്‍ ഒന്നിന് തുടങ്ങും. കാമ്പയിനിന്റെ ഔപചാരികമായ ഉദ്ഘാടനം ഒക്ടോബര്‍ 31ന് (വെള്ളി) ഉച്ചയ്ക്ക് ഒന്നിന് പ്രവാസി ഓഡിറ്റോറിയത്തില്‍ നടക്കും. ഒരുമ ഫ്ളെയറിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും. കാമ്പയിന്‍ 2015 ഫെബ്രുവരി 28 വരെ നടക്കും.

കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും പ്രവര്‍ത്തിക്കുന്ന പദ്ധതിയില്‍ കുവൈറ്റില്‍ സ്ഥിരതാമസക്കാരായ ഏതൊരു മലയാളിക്കും അംഗത്വമെടുക്കാവുന്നതാണ്. അര ദീനാര്‍ രജിസ്ട്രേഷന്‍ ഫീസും ഒന്നര ദീനാര്‍ വാര്‍ഷിക വരിസംഖ്യയും നല്‍കി അംഗമാകുന്നവര്‍ മരണപ്പെട്ടാല്‍ അവര്‍ നിര്‍ദേശിച്ച വ്യക്തികള്‍ക്ക് രണ്ടു ലക്ഷം രൂപയും ഒരു വര്‍ഷം തുടര്‍ച്ചയായി അംഗമായി തുടരുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപയും നല്‍കുന്നതാണ് പദ്ധതി.

പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ കെഐജി, യൂത്ത് ഇന്ത്യ, ഐവ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.ീൃൌാമസൌംമശ.രീാ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്