ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ നവംബര്‍ എട്ടിന്
Wednesday, October 29, 2014 6:28 AM IST
ബാംഗളൂര്‍: ശാലോം ടീമും ഇന്‍ഫന്റ് ജീസസ് പ്രയര്‍ ടീമും നയിക്കുന്ന ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ നവംബര്‍ എട്ടിനു നടക്കും. രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം അഞ്ചുവരെ ബാംഗളൂര്‍ വിവേക് നഗര്‍ ഇന്‍ഫന്റ് ജീസസ് പള്ളിയിലുള്ള പില്‍ഗ്രിം സെന്ററിലെ അഞ്ചാം നമ്പര്‍ ഹാളിലാണ് കണ്‍വന്‍ഷന്‍.

ഫാ. തോമസ് കല്ലുകളം സിഎംഐ ധ്യാനം നയിക്കും. മലയാളത്തിലുള്ള തിരുവചന പ്രഘോഷണവും ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.

പ്രവേശനം സൌജന്യമായിരിക്കും. ഫോണ്‍: 25742128, 9980621391.