ബലോന്‍ ഡി ഓര്‍: ആറ് ജര്‍മന്‍ താരങ്ങള്‍ പട്ടികയില്‍
Tuesday, October 28, 2014 8:13 AM IST
ബര്‍ലിന്‍: 2014 ലെ മികച്ച ഫുട്ബോള്‍ താരത്തെ കണ്ടെത്തുന്ന ഫിഫ ബലോന്‍ ഡിയോര്‍ പുരസ്കാരത്തിനുള്ള പട്ടികയില്‍ ആറു ജര്‍മന്‍ താരങ്ങളും. ഈ വര്‍ഷം ലോകകപ്പ് നേടിയ ജര്‍മനിയുടെ ഭാഗ്യഗോളിന്റെ ഉടമായ മാരിയോ ഗൊട്സെ, തോമസ് മ്യുള്ളര്‍, ഫിലിപ്പ് ലാം, ബാസ്റ്യാന്‍ ഷ്വൈന്‍സ്റൈഗര്‍, ഗോളി മാനുവല്‍ നോയര്‍, ടോണി ക്രൂസ് എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട ജര്‍മന്‍കാര്‍.

ആര്യന്‍ റോബന്‍ (നെതര്‍ലന്റ്സ്), ക്രിസ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍), കരിം ബെന്‍സിമാ (ഫ്രാന്‍സ്), ഏയ്ഞ്ചല്‍ ഡി മരിയാ (അര്‍ജന്റീന), ഇബ്രാഹിമോവിച്ച് (സ്വീഡന്‍), ആന്ദ്രേ ഇനിയസ്റ (സ്പെയിന്‍), ലയണല്‍ മെസി (അര്‍ജന്റീന), നെയ്മര്‍ (ബ്രസീല്‍), ജെയിംസ് റൊഡ്രിഗസ് (കൊളംബിയ) ഉള്‍പ്പടെ 23 പേരാണ് ലിസ്റിലുള്ളത്.

മികച്ച പരിശീലകരെ തെരഞ്ഞടുക്കുന്ന പട്ടികയില്‍ ജര്‍മനിയുടെ ജോകിം ലോ, ബയേണ്‍ മ്യൂണിക്കിന്റെ പെപ്പ് ഗാര്‍ഡിയോള, അമേരിക്കയുടെ കോച്ചും ജര്‍മന്‍കാരനുമായ യൂര്‍സന്‍ ക്ളിന്‍സ്മാന്‍ എന്നിവരുള്‍പ്പെടെ നിരവധിപേരുണ്ട്.

വിജയികളെ 2015 ജനുവരി 12ന് സൂറിച്ചില്‍ ഫിഫ ആസ്ഥാനത്ത് പ്രഖ്യാപിക്കും. ഫിഫയും യൂവേഫായും 53 രാജ്യങ്ങളിലെ സ്പോര്‍ട്സ് ജേര്‍ണലിസ്റുകളും അടങ്ങുന്ന ജൂറിയാണ് വിജയിയെ തെരഞ്ഞെടുക്കുന്നത്.

2013 ലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബലോന്‍ ഡിയോര്‍ പുരസ്കാരം പോര്‍ച്ചുഗല്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് കരസ്ഥമാക്കിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍