കുടുംബ സമ്മേളനത്തില്‍ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം നടത്തി
Tuesday, October 28, 2014 7:00 AM IST
ഡാളസ്: സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയില്‍ നടത്തുന്ന കുടുംബ സമ്മേളനത്തിന്റെ ആവശ്യമായ അറിയിപ്പുകള്‍ നല്‍കുന്നതിനും രജിസ്ട്രേഷന്‍ സൌകര്യങ്ങള്‍ക്കുമായി ംൃളമാശഹ്യരീിളലൃിരല.ീൃഴ എന്ന വെബ്സൈറ്റ് ഉദ്ഘാടനം ഇടവക വികാരി ഫാ. ജോസഫ് നെടുരാന്‍ കുഴിയില്‍ നിര്‍വഹിച്ചു.

ജിജി കുര്യന്‍ കോഓര്‍ഡിനേറ്ററായ കമ്മിറ്റിയില്‍ മോന്‍സി ജോര്‍ജ് സെക്രട്ടറിയായും ഫ്രാന്‍സിസ് ജോര്‍ജ് ട്രഷററായും പ്രവര്‍ത്തിക്കുന്നു. വെബ്സൈറ്റിന്റെ നിര്‍മാണം ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നത് ഇടവകാംഗം ബേബി ആണ്.

സമ്മേളനത്തില്‍ വെബ്സൈറ്റിന്റെ ഗുണത്തെപ്പറ്റിയും സൌകര്യങ്ങളെപറ്റിയും ഇടവക വികാരി ഫാ. ജോസഫ് നെടുമാന്‍ കുഴിയില്‍ വിവരിച്ചു. നൂതന സാങ്കേതിക വിദ്യയുടെ സഹായത്താല്‍ രജിസ്ട്രേഷന്‍ നടപടികളും മറ്റും കൂടുതല്‍ കാര്യക്ഷമമായി നടത്താന്‍ സാധിക്കുമെന്ന് കമ്മിറ്റി ഒന്നടങ്കം പ്രത്യാശ പ്രകടിപ്പിച്ചു.

റിപ്പോര്‍ട്ട്: മോഹന്‍ വര്‍ഗീസ്