സാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ കഅ്ബയുടെ പുതിയ താക്കോല്‍ സൂക്ഷിപ്പുകാരന്‍
Tuesday, October 28, 2014 6:53 AM IST
മക്ക: കഅ്ബയുടെ പുതിയ താക്കോല്‍ സൂക്ഷിപ്പുകാരനായി ഡോ. സാലിഹ് സൈനുല്‍ ആബിദീന്‍ അല്‍ശൈബിയെ ശൈബ കുടുംബം തെരഞ്ഞെടുത്തു. മുന്‍ സൂക്ഷിപ്പുകാരനായ അബ്ദുള്‍ ഖാദര്‍ അല്‍ശൈബിയുടെ മരണത്തിന്റെ മൂന്നാം ദിവസമാണ് ആചാരപ്രകാരം കുടുംബത്തിലെ കാരണവരായ ഡോ. സാലിഹിന് അബ്ദുള്‍ ഖാദര്‍ അല്‍ശൈബിയുടെ മക്കള്‍ കഅ്ബയുടെയും കഅ്ബക്കുള്ളിലെ ബാബു തൌബയുടെയും മഖാമു ഇബ്രാഹിമിന്റെയും താക്കോലുകള്‍ കൈമാറിയത്. ചുമതല ഏറ്റെടുത്ത ശേഷം അദ്ദേഹം വികാരനിര്‍ഭരമായ പ്രസംഗം നടത്തി.

അബ്ദുള്‍ ഖാദര്‍ ശൈബി രോഗബാധിതനായി കിടന്നപ്പോള്‍ കഅ്ബയുടെ സംരക്ഷണ ചുമതല ഇദ്ദേഹത്തിനായിരുന്നു. ദുല്‍ഹിജ് ആദ്യവാരത്തില്‍ ഇരുഹറം കാര്യവിഭാഗം മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസില്‍ നിന്ന് കിസ്വ ഏറ്റുവാങ്ങിയതും ഇദ്ദേഹമാണ്. കഴിഞ്ഞ 16 നൂറ്റാണ്ടായി ബനൂശൈബ ഗോത്രക്കാരാണ് കഅ്ബയുടെ താക്കോല്‍ സൂക്ഷിക്കുന്നത്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍