കൂടല്ലൂര്‍ കുടുംബ സംഗമം ഏപ്രില്‍ 24, 25, 26 തീയതികളില്‍
Tuesday, October 28, 2014 6:51 AM IST
മാഞ്ചസ്റര്‍: യുകെയിലെ ആദ്യകാല സംഗമങ്ങളില്‍ ഒന്നായ കൂടല്ലൂര്‍ സംഗമം 2015 ഏപ്രില്‍ 24, 25, 26 തീയതികളില്‍ നടക്കും. സോമര്‍സെറ്റിലെ ബാര്‍ട്ടണ്‍ ക്യാമ്പില്‍ മൂന്ന് ദിവസങ്ങളിലായാണ് സംഗമ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

2005 മാഞ്ചസ്ററില്‍ തുടങ്ങിയ കൂട്ടായ്മയില്‍ നിരവധി കുടുംബാംഗങ്ങള്‍ പങ്കെടുത്തു. സംഗമം പരിപാടികളില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ 30 ന് മുമ്പായി താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നു ഭാരവാഹികള്‍ അറിയിച്ചു.

ജന്മനാടിന്റെ ഓര്‍മകള്‍ പുതുക്കി ബന്ധുമിത്രാദികളെ കണ്ടുമുട്ടുന്നതിനും സൌഹൃദം പുതുക്കുന്നതിനുമുളള അസുലഭ മുഹൂര്‍ത്തങ്ങള്‍ക്ക് ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ബോബി പുളിക്കില്‍ : 078 2844 9036, ബിനോയി തൈയില്‍ : 077 2830 9933.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍