ഇന്‍ഡോറില്‍ മലയാളികള്‍ ദീപാവലി ആഘോഷിച്ചു
Tuesday, October 28, 2014 5:10 AM IST
ഇന്‍ഡോര്‍ (മധ്യപ്രദേശ്): ഇന്‍ഡോറിലെ മലയാളികളുടെ സംഘടനയായ മാകുവിന്റെ ആഭിമുഖ്യത്തില്‍ ദീപാവലി ആഘോഷിച്ചു. ഇന്‍ഡോറിലെ ചോറലിലുള്ള പിക്നിക് സെന്ററില്‍ നടന്ന ആഘോഷ പരിപാടികളില്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി പേര്‍ പങ്കെടുത്തു.

പരിപാടികള്‍ക്ക് മാകു അസോസിയേഷന്‍ പ്രസിഡന്റ് ആന്റണി കുരുവിള, സെക്രട്ടറി വി.എം. ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.