സ്ട്രെസ് ടെസ്റില്‍ 24 ബാങ്കുകള്‍ക്ക് പരാജയം
Monday, October 27, 2014 1:30 PM IST
ബ്രസല്‍സ്: യൂറോപ്യന്‍ ബാങ്കിംഗ് അഥോറിറ്റിയുടെ സ്ട്രസ് ടെസ്റില്‍ 24 യൂറോപ്യന്‍ ബാങ്കുകള്‍ പരാജയം നേരിട്ടു. ഇതില്‍ യുകെ ബാങ്കുകളൊന്നും ഉള്‍പ്പെടുന്നില്ല.

ടെസ്റില്‍ പരാജയപ്പെട്ട ബാങ്കുകള്‍ക്ക് അപകട സാധ്യത കുറയ്ക്കാനും ധന സുരക്ഷ മെച്ചപ്പെടുത്താനും ഒമ്പതു മാസം അനുവദിച്ചിരിക്കുകയാണ്. 2013 അവസാനം വരെയുള്ള ബാങ്കുകളുടെ ധനകാര്യ ആരോഗ്യമാണ് ടെസ്റില്‍ പരിഗണിക്കപ്പെട്ടത്.

24 ബാങ്കുകളില്‍ പത്തെണ്ണം ധനസ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങി. സ്വീകരിക്കാത്ത പതിനാലെണ്ണവും യൂറോ സോണില്‍ തന്നെയാണ്. ഇതില്‍ നാല് ഇറ്റാലിയന്‍ ബാങ്കുകള്‍ ഉള്‍പ്പെടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍