ഒഐസിസി ദമാം തൃശൂര്‍ ജില്ലാ കമ്മിറ്റി മികച്ച പൊതു പ്രവര്‍ത്തകനുള്ള അവാര്‍ഡ് അനില്‍ പുളിക്കലിന്
Monday, October 27, 2014 7:04 AM IST
ദമാം: ഒഐസിസി ദമാം തൃശൂര്‍ കമ്മിറ്റി തൃശൂര്‍ ജില്ലയിലെ മികച്ച പൊതു പ്രവര്‍ത്തകന് എല്ലാവര്‍ഷവും അവാര്‍ഡ് നല്‍കുവാന്‍ തീരുമാനിച്ചു. ഇത്തവണത്തെ മികച്ച പൊതുപ്രവര്‍ത്തകനുള്ള ആദ്യ അവാര്‍ഡ് മികച്ച പൊതുപ്രവര്‍ത്തകനുള്ള അവാര്‍ഡും മികച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനുള്ള അവര്‍ഡും കരസ്ഥമാക്കിയ അനില്‍ പുളിക്കല്‍ നാട്ടികക്ക് നല്‍കുവാന്‍ ഒഐസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

ശില്‍പ്പവും പ്രശസ്തി പത്രവും 25,000 രൂപയും അടങ്ങിയതാണ് അവാര്‍ഡ്. ജില്ലയിലെ ഗവണ്‍മെന്റ് ഹോസ്പിറ്റലുകളിലേക്ക് വീല്‍ചെയര്‍ വിതരണം ചെയ്യാനും യോഗം തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി പത്തു വീല്‍ ചെയറും നാലു സ്ട്രക്ച്ചറും നല്‍കും. ഒഐസിസി നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതികള്‍ തൃശൂര്‍ ജില്ലയില്‍ നടപ്പിലാക്കുവാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ഷാജി മോഹനന്‍ അധ്യക്ഷത വഹിച്ചു. ഹമീദ് കണിച്ചാട്ടില്‍ സ്വാഗതവും ബെന്നി ആന്റണി നന്ദിയും പറഞ്ഞു. അബ്ദുള്‍ ജബാര്‍, ജയപ്രകാശ് ഷണ്‍മുഖന്‍, ദാസന്‍ മച്ചിങ്ങത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നവംബറില്‍ തൃശൂര്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവാര്‍ഡ് വിതരണം ചെയ്യും. ഒഐസിസി ജില്ലാ കമ്മിറ്റി പ്രസിഡന്റ് അധ്യക്ഷത വഹിക്കും.

റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, കെപിസിസി, ഡിസിസി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഷാജി മോഹന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം