ബഹ്റിന്‍ കെഎംസിസി ഹരിത സ്പര്‍ശം പദ്ധതി ശ്രദ്ധേയമാവുന്നു
Monday, October 27, 2014 7:01 AM IST
മനാമ: ബഹ്റിന്‍ കെഎംസിസി കോഴിക്കോട് ജില്ലാ ഹരിത സ്പര്‍ശം പദ്ധതി പ്രകാരം നാട്ടിലും ബഹ്റിനിലും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാവുന്നു.

പദ്ധതി പ്രകാരം വീല്‍ ചെയര്‍ വിതരണം, സൌജന്യ കിഡ്നി കെയര്‍ ക്യാമ്പ്, ഡയാലിസിസ് മിഷ്യന്‍ വിതരണം, ആരോഗ്യ ബോധവത്കരണം, ആശുപത്രി സന്ദര്‍ശനം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇതിനകം പേരാമ്പ്ര ഗവണ്‍മെന്റ് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് മിഷ്യനും രണ്ട് വീല്‍ ചെയറും നല്‍കി.

വടകര ജില്ലാ ഗവണ്‍മെന്റ് ഹോസ്പിറ്റലിലേക്ക് നല്‍കിയ വീല്‍ ചെയര്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ സുബൈര്‍ വടകര ജില്ലാ ഹോസ്പിറ്റലിലെ ഓഫീസര്‍ സുരേന്ദ്രന് കൈമാറി. ചടങ്ങില്‍ മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും പ്രവാസി ലീഗിന്റെയും കെഎംസിസിയുടെയും നേതാക്കള്‍ പങ്കെടുത്തു.