കുവൈറ്റ്: ഗള്‍ഫ് രാജ്യങ്ങളിലെ ആതുര സേവന മേഖലയില്‍ മൂന്ന് പതിറ്റാണ്ട് പ്രവര്‍ത്തിക്കുന്ന ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പ് വിവിധ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗല്ഭ വ്യക്തികളെ 'എക്സലന്‍സ് അവാര്‍ഡ്' നല്കി ആദരിക്കുന്നു. ഇന്ത്യന്‍ സിനിമയിലെ അതുല്യ താരങ്ങളായ മമ്മൂട്ടി, കമലഹാസന് എന്നിവരെയാണ് ഇത്തവണ പുരസ്ക്കാര നല്കി ആദരിക്കുന്നത്. ഇതോടൊപ്പം മാധ്യമ, സാമൂഹ്യസാംസ്ക്കാരിക രംഗത്തെ പ്രമുഖരായ 12 പേര്‍ക്ക് കൂടി പുരസ്ക്കാരം നല്‍കുന്നുണ്ട്. കൈരളി ടിവി എം.ഡി ജോണ്‍ ബ്രിട്ടാസ്, റിപ്പോര്‍ട്ടര്‍ ചാനല്‍ സി.ഇ.ഒ നികേഷ് കുമാര്‍, മീഡിയ വന്‍ ചാനല്‍ മിഡിലീസ്റ് ചീഫ് എം.സി.എം നാസര്‍, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍മാരായ അജയഘോഷ്, ദീപു സോമശേഖരന്‍, ചന്ദ്രിക എഡിറ്റര്‍ സി.പി സൈതലവി, മലയാളം ന്യൂസ് എഡിറ്റര്‍ സി കെ ഹസന് കോയ, ഗള്‍ഫ് മാധ്യമം കുവൈറ്റ് ലേഖകന്‍ പി.പി ജുനൂബ്, കുവൈറ്റിലെ ആതുരസേവന രംഗത്തെ പ്രമുഖന് ഡോ.അമീര്‍, സാമൂഹ്യ പ്രവര്ത്തകന് സിദ്ധിക്ക് വലിയകത്ത്, ബഹ്റൈനിലെ സാമൂഹ്യപ്രവര്‍ത്തകന്‍ ബഷീര്‍ അമ്പലായി, സൌദി അറേബ്യയിലെ ജീവകാരുണ്യ പ്രവര്ത്തകന് തെന്നല മൊയ്ദീന് കുട്ടി തുടങ്ങിയവരെയാണ് പുരസ്ക്കാരത്തിനായ തെരഞ്ഞെടുത്തിരിക്കുന്നത്.
ഡിസംബര്‍ അഞ്ചിന് അബുദാബിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മമ്മൂട്ടി, കമലഹാസന്, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ക്ക് പുരസ്ക്കാരം സമര്‍പ്പിക്കും. 2015 മാര്‍ച്ച് 20 ന് കുവൈറ്റില്‍ വെച്ച് നടത്തുന്ന ചടങ്ങില്‍ നികേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവരെ ആദരിക്കും. കുവൈറ്റില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ കേരള സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എം.കെ മുനീര്‍, ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍, മുന്‍ അഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്, ബി.ജെ.പി നേതാവ് അഡ്വ. പി.എസ് ശ്രീധരന് പിള്ള, ഷിഫ അല്‍ജസീറ ഗ്രൂപ്പ് ചെയര്മാന് ഡോ. കെ.ടി റബീഉള്ള എന്നിവര്‍ പുരസ്ക്കാരങ്ങള്‍ സമ്മാനിക്കും. തുടര്‍ന്ന് പ്രശസ്ത പിന്നണിഗായകരായ അഫ്സല്, ജ്യോത്സന, കലാഭവന്‍ സാബു, കീര്‍ത്തന, എന്നിവരുടെ സംഗീതനിശ അരങ്ങേറും.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍