കോട്ടക്കല്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി
Monday, October 27, 2014 4:59 AM IST
അബുദാബി: മലപ്പുറം കോട്ടക്കല്‍ സ്വദേശിയും അള്‍ കേരള ടെയ്ലേഴ്സ് അസ്സോസിയേഷന്റെ സ്ഥാപകാംഗവുമായ കുനിക്കകത്ത് മൊയ്തു (76) അബുദാബിയില്‍ നിര്യാതനായി. മാസങ്ങളോളമായി ചികിത്സയിലായിരുന്ന മൊയ്തു, മകള്‍ മുംതാസ് അബൂബക്കറിന്റെ വീട്ടില്‍ വെച്ചായിരുന്നു മരണപ്പെട്ടത്.

ഖദീജ, തിത്തു ഖദിയ, ഇയ്യാത്തുട്ടി, സഫിയ, സുബൈദ, നദീറ എന്നിവര്‍ സഹോദരിയും മുഹമ്മദ് (ഷാര്‍ജ) സഹോദരനുമാണ്. നൌഷാദ് (അബുദാബി), സലീ (ഷാര്‍ജ), മുംതാസ് (അബുദാബി) എന്നിവര്‍ മക്കളും അബൂബക്കര്‍, റീന ഫൈമ, നാസിയ എന്നിവര്‍ മരുമക്കളുമാണ്.

മകന്‍ നൌഷാദ് അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ മുന്‍ ട്രഷററും നിലവില്‍ അബുദബി ശക്തി തിയറ്റേഴ്സിന്റെ വൈസ് പ്രസിഡന്റുമാണ്.

കേരള സോഷ്യല്‍ സെന്റര്‍ മുന്‍ ട്രഷററും അബുദാബി ശക്തി തിയറ്റേഴ്സ് വൈസ് പ്രസിഡന്റുമായ നൌഷാദിന്റെ പിതാവ് കുനിക്കകത്ത് മൊയ്തുവിന്റെ വേര്‍പാടില്‍ കേരള സോഷ്യല്‍ സെന്ററും ശക്തി തിയറ്റേഴ്സും അനുശോചിച്ചു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു, ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, ശക്തി പ്രസിഡന്റ് എ. കെ. ബീരാന്‍കുട്ടി, ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണകുമാര്‍ എന്നിവര്‍ സംയുക്തപ്രസ്താവനയിലൂടെയാണു അനുശോചനം അറിയിച്ചത്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള