തനിമ ദേശീയ വടംവലി ചാമ്പ്യന്‍ഷിപ്പ്: വേ ഫോര്‍ ഇന്ത്യ ചലഞ്ചേഴ്സ് ജേതാക്കള്‍
Sunday, October 26, 2014 4:28 AM IST
കുവൈറ്റ്: ഓണത്തനിമ 2014 നോടനുബന്ധിച്ച് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓപ്പന്‍ ഗ്രൌണ്ടില്‍ നടന്ന ആവേശകരമായ പത്താമത് തനിമ ദേശീയ വടം വലി ചാമ്പ്യന്‍ഷിപ്പില്‍ വേ ഫോര്‍ ഇന്ത്യ ചലഞ്ചേഴ്സ് ജേതാക്കളായി. ഫൈനലില്‍ സനം കെ.കെ.ഡി.എ പരാജയപ്പെടുത്തിയ വെ ഫോര്‍ ഇന്ത്യ സാന്‍സീലിയ എവര്‍ റോളിംഗ് ഗോള്‍ഡ് കപ്പിനും പ്രെെസ് മണിക്കും അര്‍ഹരായത്. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള എവര്‍ റോളിംഗ് ട്രോഫിക്ക് സനം കെ.കെ.ഡി.എ യും മൂന്നാം സ്ഥാനകാര്‍ക്കുള്ള ജിജു മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി ബ്ളുലൈന്‍ കെ.കെ.ബിക്കും , നാലാം സ്ഥാനക്കാര്‍ക്കുള്ള തനിമ ട്രോഫി റെഡ് സ്റാറിനും , ഫെയര്‍ പ്ളേക്കുള്ള അജി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി ഫ്രണ്ട്സ് ഓഫ് കണ്ണൂരിനും ലഭിച്ചു. ബെസ്റ് പ്ളയര്‍ക്കുള്ള കേണല്‍ ജോജന്‍ തോമസ് മെമ്മോറിയല്‍ ട്രോഫി ഗ്യാലപ്പ് പോളിലൂടെ രാജു സേവ്യര്‍ക്ക് സമ്മാനിച്ചു. ബിനു വര്‍ഗീസ് , രാജേഷ് നായര്‍, ശിഹാബുദ്ദീന്‍, നവീന്‍ പറവൂര്‍ എന്നീവര്‍ മികച്ച ഫ്രന്റ്, മികച്ച ബാക്ക് , മികച്ച കോച്ച്, മികച്ച ക്യാപ്റ്റന്‍ ആയി തിരഞ്ഞടുക്കപ്പെട്ടു.

ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പേള്‍ ഓഫ് ദി സ്കൂള്‍ അവാര്‍ഡിന് അലീന രാജീവ് ( കാര്‍മ്മല്‍ സ്കൂള്‍), അരുണിമ എം നായര്‍ (ഭവന്‍സ്), ബ്രാന്‍ഡല്‍ ലൂതര്‍ ഫെര്‍ണാണ്ടസ് ( ഡോണ്‍ ബോസ്കോ സ്കൂള്‍), ലതിക വാസുദേവ് (ഡി.പി.എസ്), ഭിമ മജ്ബൂര്‍ (അല്‍ അമല്‍ ), ഫവ്സാന്‍ അഷ്റഫ് നിലിക്കര്‍ (ലേണേര്‍സ് ഓണ്‍ അക്കാദമി), ഹംന റാഫി (ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ), ജൂലിയ ആന്‍ പവല്‍ (ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ ജൂണിയര്‍ ), മന്‍മിത് സിംഗ് (ഇന്ത്യന്‍ പബ്ളിക് സ്കൂള്‍), മറിയം ജലീല്‍ അഹമ്മദ് (ഇന്റര്‍ഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ), നൈന മരിയന്‍ വാസ്ക്കല്‍ലി ( യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍), നസിയ യൂസുഫ് ശഹന്‍പൂര്‍( ഇന്ത്യന്‍ കമ്മ്യുണിറ്റി സ്കൂള്‍ സീനിയര്‍ ), ഒലിവിയ സി ആസ്സഹാഡോ ( ജാബ്രിയ ഇന്ത്യന്‍ സ്കൂള്‍ ), റിയ മേഴ്സി ജേക്കബ് (ഇന്ത്യന്‍ കമ്മ്യുണിറ്റി സ്കൂള്‍ ഖൈത്താന്‍ ), ഷാരോണ്‍ സാറ തോമസ് ( ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ) സ്നേഹ ശ്രീധര്‍ ( ഇന്ത്യന്‍ കമ്മ്യുണിറ്റി സ്കൂള്‍ അമ്മാന്‍ ) സുരയ്യ നൂര്‍ ഫാത്തിമ ( സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ ) , യാഷിക്ക ശര്‍മ്മ (കുവൈറ്റ് ഇന്ത്യന്‍ സ്കൂള്‍) എന്നീവര്‍ അര്‍ഹരായി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍