എക്യൂമെനിക്കല്‍ കൌണ്‍സില്‍ ചില്‍ഡ്രന്‍സ് ഫെസ്റിവല്‍ ഷിക്കാഗോയില്‍
Sunday, October 26, 2014 4:25 AM IST
ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സില്‍ ഓഫ് ഷിക്കാഗോയുടെ നേത്യത്വത്തില്‍ സണ്‍ഡേസ്കൂള്‍ കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് ഫെസ്റിവല്‍ നടത്തും. വര്‍ഷം തോറും നടത്തപ്പെടുന്ന മറ്റുപരിപാടികള്‍ക്കൊപ്പം ഈ വര്‍ഷം ആദ്യമായാണ് അംഗ സഭകളിലെ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് ഫെസ്റിവല്‍ 2014 എന്ന പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

നവംബര്‍ ഒന്നാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെ സീറോ മലബാര്‍ കത്തീഡ്രല്‍ ചര്‍ച്ചില്‍ (5000 സെന്റ് ചാള്‍സ് റോഡ് ബെല്‍വുഡ്) വച്ചാണ് ചില്‍ഡ്രന്‍സ് ഫെസ്റിവല്‍ അരങ്ങേറുന്നത്. ഷിക്കാഗോ എക്യൂമിനിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റ്, സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. റവ. ഫാ. റ്റിജി എബ്രാഹാം ഈ വര്‍ഷത്തെ ഷിക്കാഗോ എക്യൂമിനിക്കല്‍ കൌണ്‍സില്‍ ചിന്താവിഷയമായ 'നാം ക്രിസ്തുവിന്റെ ശരീരമാകുന്നു' (1 കോറിന്തോസ് 12.27) എന്ന വാക്യത്തെ ആസ്പദമാക്കി മുഖ്യ പ്രഭാക്ഷണം നടത്തും.

റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, റവ. ഫാ. അഗസ്റിന്‍ പാലക്കപ്പറമ്പില്‍, റവ.ഫാ. മാത്യൂ ജോര്‍ജ്, റവ. ഷൈന്‍ മാത്യൂ എന്നിവര്‍ വിവിധ സെക്ഷനുകള്‍ക്ക് നേത്യത്വം നല്‍കും. പ്രെയിസ് ആന്റ് വര്‍ഷിപ്പ്, സ്കിഡ് പ്രസന്റേഷന്‍, ഡിവോഷന്‍ ആന്റ് ടെസ്റിമണി, വിഡിയോ പ്രസന്റേഷന്‍, ഗയിംസ്സ്, എന്നീ പരിപാടികള്‍ക്ക് ജീസസ് യൂത്ത് അംഗങ്ങളും അംഗസഭകളിലെ യുവ നേത്യത്വവും ആദ്യവസാനം സന്നിഹിതരായി ക്രമീകരണങ്ങള്‍ ചെയ്യും.

ചില്‍ഡ്രന്‍സ് ഫെസ്റിവലിന്റെ സുഗമമായ നടത്തിപ്പിനായി എ. ഉമാ രാജന്‍, ആഗ്നസ് തെങ്ങുംമൂട്ടില്‍, ഡെല്‍സി മാത്യൂ, മേഴ്സി മാത്യൂ, മാത്യൂ മാപ്പിളേട്ട് , ജോണ്‍സന്‍ കണ്ണൂര്‍ക്കാടന്‍, നിത്തന്‍ ജോയി, ജോര്‍ജ് പി. മാത്യൂ, സ്റാന്‍ലി മാത്യൂ, രഞ്ജന്‍ എബ്രാഹാം, മോന്‍സി ചാക്കോ എന്നിവരുടെ നേത്യത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

ഷിക്കാഗോ എക്യൂമിനിക്കല്‍ കൌണ്‍സിലിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നത്, ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് ( പ്രസിഡന്റ്), ജോണ്‍സന്‍ വള്ളിയില്‍ (സെക്രട്ടറി), ഫ്രെംജിത്ത് വില്യംസ്സ് (ജോ. സെക്രട്ടറി), ആന്റോ കവലയ്ക്കല്‍ (ട്രഷറര്‍), ജോയിച്ചന്‍ പുതുക്കുളം (പബ്ളിസിറ്റി), എന്നിവരാണ്. ചില്‍ഡ്രന്‍സ് ഫെസ്റിവലില്‍ സംബന്ധിക്കുവാന്‍ കടന്നുവരുന്ന ഏവര്‍ക്കും ചിക്കാഗോ എക്യൂമിനിക്കല്‍ കൌണ്‍സിലിന്റെ നേത്യത്വത്തില്‍ ലഘുഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വീനര്‍ രമ്യാ രാജനുമായോ (210 995 7602), മറ്റു ഭാരവാഹികളുമായോ, എക്യൂമെനിക്കല്‍ അംഗസഭകളിലെ വൈദീകരുമായോ ബന്ധപ്പെടുക

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം