ജിമ്മി അക്കാത്തറ നിര്യാതനായി
Sunday, October 26, 2014 4:24 AM IST
ഷിക്കാഗോ: ആദ്യകാല പ്രവാസി മലയാളിയും പൂര്‍വകാല ഷിക്കാഗോ നിവാസിയും ആയിരുന്ന ജിമ്മി അക്കാത്തറ (71) നിര്യാതനായി. പിറവം സ്വദേശിയാണ്. ഭാര്യ മേരികുട്ടി നെടിയശാല(തൊടുപുഴ) വരകാലയില്‍ കുടുംബാംഗം ആണ് . പരേതന്റെ സഹോദരങ്ങള്‍: ഫിലിപ്പ്/അന്നമ്മ അക്കാത്തറ മേവെള്ളൂര്‍ , ലീലാമ്മ /മത്തച്ചന്‍ കണ്ടാരപള്ളില്‍ കുറുപ്പുംതറ, പരേതനായ ജേക്കബ് (കുഞ്ഞച്ചന്‍) റീന അക്കാത്തറ ചിക്കാഗോ , കുഞ്ഞമ്മ ബാബു എബ്രഹാം ചെറിയ മൂഴിയില്‍ റാന്നി , ജോണ്‍/ ലിസ്സി അക്കാത്തറ ബ്രഹ്മമംഗലം , ജൈനമ്മ/പരേതനായ യേശുദാസ് പ്രാലേല്‍ (ന്യൂയോര്‍ക്ക്).

പരേതന്‍ കഴിഞ്ഞ 13 വര്‍ഷമായി നാട്ടില്‍ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. സംസ്കാര കര്‍മങ്ങള്‍ തിങ്കളാഴ്ച രാവിലെ പത്തിന് സ്വവസതിയില്‍ ആരംഭിച്ച് മാങ്ങാട സെന്റ് തോമസ് പള്ളി (പിറവം) സെമിത്തേരിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ 7088280711.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം