ഒമാനില്‍ അടുത്തയാഴ്ച കാറ്റിനും മഴയ്ക്കും സാധ്യത
Saturday, October 25, 2014 7:54 AM IST
മസ്ക്കറ്റ്: അറബിക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദം അടുത്തയാഴ്ച ഒമാനില്‍ ശക്തമായ കാറ്റിനും മഴയ്ക്കും കാരണമായേക്കാമെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഇന്ത്യ, യെമന്‍, പാക്കിസ്ഥാന്‍, ഒമാന്‍ എന്നീ രാജ്യങ്ങളുടെ തീരത്തുകൂടി കാറ്റു കടന്നുപോകുമെന്ന് ഇന്ത്യയുടെയും അമേരിക്കയുടെയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ തീരത്തു നിന്നു വിപരീത ദിശയില്‍ സഞ്ചരിച്ചു ഒക്ടോബര്‍ 29 ന് (ബുധന്‍) ഒമാനില്‍ എത്താനാണ് സാധ്യത.

ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുകള്‍ ശ്രദ്ധിക്കുവാനും ന്യൂനമര്‍ദം ഒമാനില്‍ നിന്നും മാറി രൂപം കൊണ്ടിട്ടുള്ളതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അതികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം