മലപ്പുറം ജില്ലാ കൂട്ടായ്മ പുനഃസംഘടിപ്പിച്ചു
Saturday, October 25, 2014 7:51 AM IST
റിയാദ്: റിയാദിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ 'മിഅ' പുനഃസംഘടിപ്പിച്ചു. ഏഴാമത് വാര്‍ഷിക പൊതുയോഗം മുസ്തഫ പാണ്ടിക്കാടിനെ പ്രസിഡന്റായും ഫിറോസ് നിലമ്പൂരിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഇന്നലെ ഹാഫ്മൂണ്‍ ഹോട്ടലില്‍ നടന്ന വാര്‍ഷികയോഗത്തില്‍ ഷൌക്കത്ത് മഞ്ചേരി അധ്യക്ഷത വഹിച്ചു. സക്കീര്‍ മണ്ണാര്‍മല റിപ്പോര്‍ട്ടും അസൈനാര്‍ വണ്ടൂര്‍ വരവു ചെലവു കണക്കും അവതരിപ്പിച്ചു.

മുജീബ് ഉപ്പട, മുഹമ്മദ് ബാവ പാട്ടശേരി, അബ്ദുള്ള വല്ലാഞ്ചിറ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. തുടര്‍ന്ന് നടന്ന ഭാരവാഹികളുടെ പ്രഥമയോഗത്തില്‍ എയര്‍ ഇന്ത്യ ടിക്കറ്റ് ബുക്കിംഗ് ഓഫീസും പാസ്പോര്‍ട്ട് ഓഫീസും മലപ്പുറത്തുനിന്നും മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. മെംബര്‍ഷിപ്പ് കാമ്പയിന്‍ ജനുവരി ഒന്നുമുതല്‍ തുടങ്ങാന്‍ തീരുമാനമായി.

ഷാജി ചുങ്കത്തറ (ട്രഷറര്‍), രാജന്‍ നിലമ്പൂര്‍, സക്കീര്‍ ദാനത്ത്, സലാം തെന്നല (വൈസ് പ്രസിഡന്റുമാര്‍), അബ്ദുള്‍ റഹ്മാന്‍ പെരിന്തല്‍മണ്ണ, മുത്തു തിരൂരങ്ങാടി, അലി ഹാഫ്മൂണ്‍ (ജോ. സെക്രട്ടറിമാര്‍), ഷാഫി കൊടിഞ്ഞി (ജീവകാരുണ്യം), ഷാജഹാന്‍ എടക്കര (ആര്‍ട്സ്), അമീര്‍ പട്ടണത്ത് (സ്പോര്‍ട്സ്) എന്നിവരാണ് കമ്മിറ്റി ഭാരവാഹികള്‍.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍