മാര്‍പാപ്പയുടെ പ്രിയവിഭവങ്ങളുമായി സ്വിസ് ഗാര്‍ഡിന്റെ പാചക പുസ്തകം
Saturday, October 25, 2014 7:51 AM IST
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു പ്രിയപ്പെട്ട ഭക്ഷണ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ പാചക പുസ്തകം സ്വിസ് ഗാര്‍ഡ്സ് തയാറാക്കി. എംപനാഡാസ്, ഡുല്‍സ് ദെ ലെചെ എന്നിവയാണ് മാര്‍പാപ്പയുടെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളായി ഇതില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

വത്തിക്കാനിലെ സ്വിസ് ഗാര്‍ഡുകള്‍ കഴിക്കുന്ന ആഹാരങ്ങളുടെ വിശദാംശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എല്ലാത്തിന്റെയും വിശദമായ പാചകക്കുറിപ്പുകളും വായിക്കാം.

സൂറിച്ചില്‍നിന്നുള്ള മുന്‍ സൈനികന്‍ ഡേവിഡ് ഗീസറാണ് പുസ്തകത്തിന്റെ സമ്പാദകന്‍. സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നുള്ള അവിവാഹിതരായ കത്തോലിക്കാ പുരുഷന്‍മാരെ മാത്രമാണ് സ്വിസ് ഗാര്‍ഡ്സില്‍ ഉള്‍പ്പെടുത്താറുള്ളത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍