കാലിക്കട്ട് യൂണിവേഴ്സിറ്റി ശാശ്വതപരിഹാരം കാണണം
Saturday, October 25, 2014 7:47 AM IST
ജിദ്ദ: സംഘര്‍ഷ കലുഷിതമായ അന്തരീക്ഷത്തില്‍ നിന്നും ശാശ്വതമായ സമാധാനന്തരീക്ഷത്തിലേക്ക് കാലിക്കട്ട് യൂണിവേഴ്സിറ്റിയെ കൊണ്ടുവന്ന് അക്കാഡമിക് രംഗത്ത് ഉയര്‍ച്ചയുണ്ടാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണമെന്ന് യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന വള്ളിക്കുന്ന് മണ്ഡലം പ്രവാസി ഫോറം ജിദ്ദ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇപ്പോള്‍ യൂണിവേഴ്സിറ്റിയില്‍ നടക്കുന്നത് യൂണിവേഴ്സിറ്റിയെ തകര്‍ക്കുവാനുള്ള ശ്രമമാണെന്നും വിസി അടക്കമുള്ള ഉന്നതര്‍ യൂണിവേഴ്സിറ്റിയെ സാമ്പത്തിക ലാഭത്തിന് ഉപയോഗിക്കുന്നതിന് പകരം വിദ്യാര്‍ഥികളുടെ അക്കാഡമിക്ക് ഉയര്‍ച്ചക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു. യൂണിവേഴ്സിറ്റി പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍, മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കാനും കമ്മിറ്റി തീരുമാനിച്ചു.

അഷ്റഫ് കളത്തിങ്ങല്‍പാറ അധ്യക്ഷത വഹിച്ചു. ലത്തീഫ് ചെട്ടിപ്പടി, കോയ മൂന്നിയൂര്‍, കെ.വി.സി. ഗഫൂര്‍, സി. അബ്ദുറഹ്മാന്‍, മുസ്തഫ നീരോല്‍പാലം, സലാം കെ.ചേലേന്‍, റസാഖ് കൂമണ്ണ, ശുഐബ് പെരുവള്ളൂര്‍, അസ്ലം. പി.വി.പി ശിഹാബ് മൂന്നിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സൈതലവി ചേളാരി സ്വാഗതവും ആബിദ് പി.വി.പി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍