തായിഫ്: തായിഫ് നവോദയ ഏരിയ സമ്മേളനത്തിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. ഹംസ പുതിയങ്ങാടി ചെയര്‍മാനും ദേവരാജന്‍ വെമ്പായം ജനറല്‍ കണ്‍വീനറും സലീം പെരുമണ്ണ ട്രഷററുമായ കമ്മിറ്റിയാണ് രൂപീകരിച്ചത്. പന്തളം ഷാജിയാണ് വൈസ് ചെയര്മാന്. ആകുല്‍ മുഹമ്മദ് സുബ്രമണ്യന്‍ ഗുരുവായൂര്‍ ഇഖ്ബാല്‍ പുലാമന്തോള്‍ എന്നിവരാണ് ജോയിന്റ് കണ്‍വീനര്‍മാര്‍. പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായി രാമകൃഷ്ണ ദാസ് കാരുതൊടിയില്‍ (കണ്‍വീനര്‍), പന്തളം ഷാജി, ജയകുമാര്‍, അരവിന്ദന്, ചാക്കോ, അനില്‍ എന്നിവരേയും പബ്ളിസിറ്റി അംഗങ്ങളായി പന്തളം ഷാജി (കണ്‍വീനര്‍), സാമ്പത്തികം: സലിം പെരുമണ്ണ (കണ്‍വീനര്‍) രാജേന്ദ്രപ്രസാദ്, ഷാനവാസ്, ആകുല്‍ മുഹമ്മദ്, പന്തളം ഷാജി ഗതാഗതം: വിജയന് വെഞ്ഞാറമൂട് (കണ്‍വീനര്‍) രാജേന്ദ്രപ്രസാദ് ഭക്ഷണം: ഷാനവാസ് എടവണ്ണ (കണ്‍വീനര്‍) മോഹനന് മഠത്തില്‍, രതീഷന്‍ കണ്ണൂര്‍, ചന്ദ്രന് പേരാമ്പ്ര, ഷാഫി എന്നിവര്‍ അടങ്ങിയതാണ് മറ്റ് കമ്മിറ്റികള്‍.
സുബ്രഹ്മണ്യന് ഗുരുവായുരിന്റെ അധ്യക്ഷതയില്‍ കൂടിയ സ്വാഗത സംഘ രൂപീകരണ യോഗം ജിദ്ദ നവോദയ രക്ഷാധികാരി വി.കെ അബ്ദുറൌഫ് ഉദ്ഘാടനം ചെയ്തു. ജനറല്‍സെക്രട്ടറി നവാസ് വെമ്പായം കേന്ദ്രകമ്മിറ്റി അംഗം അബ്ദുള്ള മല്ലപ്പള്ളി, ഹംസ പുതിയങ്ങാടി എന്നിവര്‍ പ്രസംഗിച്ചു.
പന്തളം ഷാജി സ്വാഗതവും ദേവരാജന്‍ വെമ്പായം നന്ദിയും പറഞ്ഞ യോഗത്തില്‍ രാജന് തച്ചന് കുണ്ടില്‍, സലാഹുദ്ദീന്, മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍