കലാസാഹിത്യ പ്രതിഭകളെ കല കുവൈറ്റ് അനുസ്മരിച്ചു
Saturday, October 25, 2014 7:45 AM IST
കുവൈറ്റ് സിറ്റി: കലാസാഹിത്യ രംഗത്തെ അതുല്യ പ്രതിഭകളായിരുന്ന വയലാര്‍ രാമവര്‍മ്മ, ചെറുകാട്, ജോസഫ് മുണ്ടശേരി, ഡോ.കെ.എന്‍.എഴുത്തച്ചന്‍ തുടങ്ങിയവരെ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് അനുസ്മരിച്ചു.

സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ കല കുവൈറ്റ് പ്രസിഡന്റ് ജെ.സജിയുടെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ പരിപാടികള്‍ ഇന്ത്യന്‍ കമ്യൂണിറ്റി അമ്മാന്‍ ബ്രാഞ്ച് പ്രിന്‍സിപ്പാള്‍ രാജേഷ് നായര്‍ ഉദ്ഘാടനം ചെയ്തു. ലിപി പ്രസീദ്, കിരണ്‍, ജിതിന്‍ പ്രകാശ്, അരുണ്‍കുമാര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. അനുസ്മരണ പരിപാടികളുടെ ഭാഗമായി കല കുവൈറ്റ് പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയ 'രണ്ടാം ഭാവം' എന്ന നാടകം ആസ്വാദകരായി എത്തിയ കുവൈറ്റിലെ നൂറുക്കണക്കിനുവരുന്ന നാടകാസ്വദകാര്‍ക്ക് ഒരു കലാ വിരുന്നായി മാറി.

കാന്‍സര്‍ രോഗികളുടെ ചികിത്സക്ക് പണം കണ്െടത്തുന്ന ഉദ്യമത്തിന്റെ ഭാഗമായി കലയുടെ ഫഹഹീല്‍ യൂണിറ്റ് നേതൃത്വത്തില്‍ നടത്തിയ ചിത്ര പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍ വിറ്റു കിട്ടിയ തുക യൂണിറ്റ് കണ്‍വീനര്‍ കലയുടെ ട്രഷററെ ചടങ്ങില്‍ ഏല്‍പ്പിച്ചു. സമ്മേളനത്തിന് ജനറല്‍സെക്രട്ടറി ടി.വി.ജയന്‍ സ്വാഗതവും ട്രഷറര്‍ റജി.കെ.ജേക്കബ് നന്ദിയും പ്രകാശിപ്പിച്ചു.

പരിപാടികള്‍ക്ക് രാജന്‍ കുളക്കട, നൌഷാദ്. സി.കെ, അനില്‍കുക്കിരി, മൈക്കല്‍ ജോണ്‍സന്‍, സജീവ്.എം.ജോര്‍ജ്, ബാലഗോപാലന്‍, പി.ആര്‍.കിരണ്‍, ദിലിപ് നടേരി, ഷിനോജ് മാത്യു, സുജിത് ഗോപിനാഥ്, മധുകൃഷ്ണ, സുജിത് കടലുണ്ടി, മോഹനന്‍പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍