ഡല്‍ഹിയില്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ തുടങ്ങി
Friday, October 24, 2014 2:25 PM IST
ന്യൂഡല്‍ഹി: ഡല്‍ഹി-ഫരീദാബാദ് രൂപത എല്ലാ വര്‍ഷവും നടത്തി വരുന്ന സാന്തോം ബൈബിള്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ചു. ഇന്നലെ ഡല്‍ഹി ഐഎന്‍എയിലെ ത്യാഗരാജ ഇന്‍ഡോര്‍ സ്റേഡിയത്തില്‍ ആരംഭിച്ച കണ്‍വന്‍ഷന്‍ ഫരീദാബാദ് രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്യന്‍ വടക്കുംപാടന്‍ ഉദ്ഘാടനം ചെയ്തു.

സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും സംഘവുമാണു മൂന്നു ദിവസത്തെ ധ്യാനം നയിക്കുന്നത്. അതിരൂപത കൂരിയ അംഗങ്ങളായ ഫാ.ജെറ്റോ തോട്ടുങ്കല്‍, ഫാ. മാത്യു മൂത്താശേരിയില്‍, ഫാ. ജോ മൈലംവേലില്‍, ഫാ. പോള്‍ മാടശേരി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.