സപ്താ രാമന് 'അയര്‍ലന്‍ഡ് കാ ടാലന്റ്'കിരീടം
Friday, October 24, 2014 9:46 AM IST
ഡബ്ളിന്‍: ദീപാവലിയോടനുബന്ധിച്ച് യൂണിത്താസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ 'അയര്‍ലന്‍ഡ് കാ ടാലന്റ്' മത്സരത്തില്‍ സപ്താ രാമന് കിരീടം. മികച്ച നടനവൈഭവം പുറത്തെടുത്ത സപ്ത, മറ്റുള്ള മത്സരാര്‍ഥികളെ ഏറെ പിന്നിലാക്കിയാണ് കിരീടം ചൂടിയത്.

കേളി ഇന്റര്‍നാഷണല്‍ കലാമേള കലാതിലകം, ഐറിഷ് ആര്‍ട്ടിസ്റ് അവാര്‍ഡ് ഫോര്‍ ബെസ്റ് ഡാന്‍സര്‍ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ സപ്ത നേടിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍