മാഞ്ചസ്ററില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും ജപമാല സമാപനവും ഒക്ടോബര്‍ 26ന്
Friday, October 24, 2014 9:25 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ സെന്റ് തോമസ് ആര്‍സി സെന്ററില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും ജപമാല രാജ്ഞിയുടെയും സംയുക്ത തിരുനാള്‍ ആഘോഷം ഒക്ടോബര്‍ 26ന് (ഞായര്‍) നടക്കും.

വൈകുന്നേരം നാലു മുതല്‍ പില്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തിലാണ് തിരുനാള്‍ ആഘോഷങ്ങള്‍. പരിശുദ്ധ ജപമാലയോടുകൂടി തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് തിരുനാള്‍ കുര്‍ബാനയും ഊട്ട് നേര്‍ച്ചയും നടക്കും.

ഒക്ടോബര്‍ ഒന്നു മുതല്‍ 15 വരെ ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകള്‍ വഴിയും 16 മുതല്‍ ദേവാലയത്തിലുമായാണ് അഖണ്ഡ ജപമാല നടക്കുന്നത്. പരിശുദ്ധ അമ്മയുടെ ജീവിത വിശുദ്ധിയാക്കി കുടുംബങ്ങളിലും ജപമാലയുടെ ഭക്തി പ്രചരിപ്പിക്കുന്നതിനായിട്ടാണ് ഭവനങ്ങള്‍ തോറും ജപമാല ആചരണം നടക്കുന്നത്.

ജപമാല സമാപനത്തിലും തിരുനാള്‍ തിരുക്കര്‍മ്മങ്ങളിലും പങ്കെടുക്കാന്‍ ഏവരെയും ഇടവക വികാരി ഫാ. സജി മലയില്‍ പുത്തന്‍പുര സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍