ക്രെസന്റ് ചാരിറ്റി സെന്റര്‍ വീട് നിര്‍മിച്ച് നല്‍കുന്നു
Friday, October 24, 2014 9:25 AM IST
കുവൈറ്റ്: ക്രെസന്റ് ചാരിറ്റി സെന്റര്‍ കുവൈറ്റിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ബൈത്തുറഹ്മയുടെ തറക്കല്ലിടല്‍ കര്‍മ്മം ഒക്ടോബര്‍ 26ന് (ഞായര്‍) വൈകുന്നേരം നാലിന് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിക്കും. പെരുമ്പള മൂന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയാണ് നിര്‍മാണ മേല്‍നോട്ടം വഹിക്കുന്നത്.

കല്ലട്ര മാഹിന്‍ ഹാജി, ഹാജി അബ്ദുള്ള ഹുസൈന്‍ തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും. പതിറ്റാണ്ടുകളോളം പ്രവാസിയായിട്ടും ദുരിതജീവിതം നയിക്കുന്ന പാവപ്പെട്ട പ്രവാസികളുടെ വീടന്ന സ്വപ്നം സാക്ഷാത്കാരിക്കുവാനാണ് ക്രെസന്റ് ചാരിറ്റി ഭവന നിര്‍മാണ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍