ദാസറഹള്ളി ദേവാലയത്തില്‍ തിരുനാള്‍ തുടങ്ങി
Friday, October 24, 2014 7:23 AM IST
ബാംഗളൂര്‍: ദാസറഹള്ളി സെന്റ് ജോസഫ്സ് ആന്‍ഡ് സെന്റ് ക്ളാരറ്റ് ദേവാലയത്തില്‍ വിശുദ്ധ ആന്റണി മേരി ക്ളാരറ്റിന്റെ തിരുനാള്‍ ആരംഭിച്ചു.

27 ന് സമാപിക്കും. തിരുനാളിനു തുടക്കം കുറിച്ചു ഫാ. ജേക്കബ് കുന്നത്ത് കൊടിയേറ്റി. തുടര്‍ന്നു വിശുദ്ധ കുര്‍ബാന, ജപമാല, നൊവേന എന്നിവ നടന്നു. ഇന്നലെ നടന്ന തിരുക്കര്‍മങ്ങള്‍ക്കു ഫാ. ഫ്രാന്‍സിസ്കോ താഴത്തേല്‍ കാര്‍മികത്വം വഹിച്ചു.

ഇന്നു രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. 8.30 ന് വിശുദ്ധ കുര്‍ബാന, ജപമാല, നൊവേന-ഫാ. ഷിന്റോ കാരിമറ്റത്തില്‍ കാര്‍മികത്വം വഹിക്കും. 25 വരെ വൈകുന്നേരം ആറിന് വിശുദ്ധ കുര്‍ബാന, ജപമാല, നൊവേന എന്നിവ നടക്കും.

വിവിധ ദിവസങ്ങളിലെ തിരുക്കര്‍മങ്ങള്‍ക്കു ഫാ. അജിജോണ്‍ മണിമല, ഫാ. സെബാസ്റ്യന്‍ അമ്പാട്ടുകുഴിയില്‍, ഫാ. റോയി വട്ടക്കുന്നേല്‍, ഫാ. സുനില്‍ വര്‍ഗീസ് വെണ്‍മരക്കോട്ടില്‍, ഫാ. ഷെറിന്‍ കുന്നപ്പിള്ളി, ഫാ. ലിന്റോ പുല്ലാട്ട് എന്നിവര്‍ കാര്‍മികത്വം വഹിക്കും.

പ്രധാന തിരുനാള്‍ ദിവസമായ 26 ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. ഒമ്പതിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, ജപമാല, നൊവേന, ലദീഞ്ഞ്-ഫാ. സേവ്യര്‍ മണവത്ത് മുഖ്യകാര്‍മികനായിരിക്കും. റവ. ഡോ. മാത്യു കോയിക്കര തിരുനാള്‍ സന്ദേശം നല്‍കും. ഉച്ചയ്ക്കു 12.30 ന് സ്നേഹവിരുന്ന്. 27 ന് രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, ഒപ്പീസ്.