ഇപ്സ്വിച്ച് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
Friday, October 24, 2014 7:21 AM IST
ബ്രിസ്ബന്‍: ഇപ്സ്വിച്ച് മലയാളി അസോസിയേഷന്റെ (ഐഎന്‍സി) വാര്‍ഷിക ജനറല്‍ബോഡിയോഗം ഒക്ടോബര്‍ 12ന് സൌത്ത് സ്ട്രീറ്റ് ഹാളില്‍ നടന്നു.

യോഗത്തില്‍ പുതിയ ഭാരവാഹികളായി കെ.പി ജഗ്ജീവ് കുമാര്‍ (പ്രസിഡന്റ്), ബാബു തോമസ് (വൈസ് പ്രസിഡന്റ്), ഷാര്‍ലിറ്റ് പുതുശേരില്‍ (സെക്രട്ടറി), സുജിത് ജേക്കബ് (ജോ. സെക്രട്ടറി), കെ.എം സന്തോഷ് കുമാര്‍ (ട്രഷറര്‍), സിജോ കുര്യന്‍ (ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ജോമോന്‍ കുര്യന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ശശിധരന്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.