ഡിട്രോയ്റ്റ് ഈഗിള്‍സിന്റെ ഫണ്ട് റെയ്സിംഗ് പ്രോഗ്രാം വിജയമായി
Friday, October 24, 2014 7:20 AM IST
ഡിട്രോയ്റ്റ്: മിഷിഗണിലെ വോളി ബോള്‍ പ്രേമികളുടെ കൂട്ടായ്മയായ ഡിട്രോയ്റ്റ് ഈഗിള്‍സ് സ്പോര്‍ട്സ് ക്ളബിന്റെ ധനശേഖരണാര്‍ഥം നടത്തപെട്ട സ്റ്റേജ് പ്രോഗ്രാം ഇതാട അളിയാ പെരുന്നാള്‍, സംഘാടന പാടവം കൊണ്ട് ശ്രദ്ധേയമായി. പരിപാടികളുടെ എം.സി തോമസ് കര്‍ത്തനാള്‍ ആയിരുന്നു. ഡിട്രോയ്റ്റ് ഈഗിള്‍സ് സ്പോര്‍ട്സ് ക്ളബ് പ്രസിഡന്റ് മോഹന്‍ പനങ്കാവില്‍ സ്വാഗത പ്രസംഗം നടത്തി. തുടര്‍ന്ന് പരിപാടിയുടെ ഗ്രാന്‍ഡ് സ്പോണ്‍സേഴ്സായ പ്രമുഖ റിയല്‍ എസ്റേറ്റ് ഏജന്റ് കോശി ജോര്‍ജ്, അനില്‍ (അതിഥി റസ്ററന്റ്), രാജീവ് ഗാന്ധി (സിസ്റാര്‍ മോര്‍ട്ട്ഗേയ്ജ്) എന്നിവരെ ആദരിച്ചു. തുടര്‍ന്ന് ഡിട്രോയ്റ്റ് ഈഗിള്‍സിന്റെ മാത്യൂസ് ചെരുവില്‍ ക്ളബിനെ കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചെറു വിവരണം നല്‍കി.

ഫാ. ജോയ് ചക്കിയാന്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് അദ്ദേഹത്തിന് ഫലകം നല്‍കി ആദരിച്ചു. തുടര്‍ന്ന് സ്റേജ് ഷോ 'ഇതാടാ അളിയാ പെരുന്നാള്‍' അരങ്ങു തകര്‍ത്തു. ഷോണ്‍ കര്‍ത്തനാള്‍ കൃതഞതയും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മോഹന്‍ പനങ്കാവില്‍ 248 670 9044

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍