ഡൊമിനിക് അച്ചന് സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി
Friday, October 24, 2014 7:19 AM IST
അറ്റ്ലാന്റാ: മൂന്നുവര്‍ഷക്കാലമായി ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തില്‍ ഇടവക വികാരിയായി സേവനം അനുഷ്ഠിച്ച ഫാ. ഡൊമിനിക് മഠത്തില്‍കളത്തില്‍ അച്ചന് അറ്റ്ലാന്റാ ക്നാനായ മക്കള്‍ ഒന്നുചേര്‍ന്ന് സ്നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി.

ഒക്ടോബര്‍ 11-ന് (ശനി) വൈകുന്നേരം ക്നാനായ കത്തലിക് അസോസിയേഷന്റെ നേതൃത്വത്തിലും, 12-ന് (ഞായര്‍) ദിവ്യബലിക്കുശേഷം ഇടവക ഒന്നടങ്കം അച്ചന്റെ സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും കൈക്കാരന്മാരായ തോമസ് കല്ലിടാന്തിയില്‍, ബേബി ഇല്ലാക്കാട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ അച്ചന്റെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസയും സമൂഹത്തിന്റെ പ്രാര്‍ഥനയും അറ്റ്ലാന്റാ സമൂഹം നേര്‍ന്നു. സാജു വട്ടക്കുന്നത്ത് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം