ദുബായ് മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ വാര്‍ഷികാഘോഷം ഒക്ടോബര്‍ 30ന്
Friday, October 24, 2014 7:18 AM IST
ദുബായ് : ദുബായ് സെന്റ് മേരീസ് ദേവാലയത്തിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ വാര്‍ഷികാഘോഷം (മാര്‍ ഗ്രിഗോറിയോസ് ദിനം) ഒക്ടോബര്‍ 30 ന് (വ്യാഴം) വൈകിട്ട് 7.30ന് സെന്റ് മേരീസ് ദേവാലയത്തിലെ മെയിന്‍ ഹാളില്‍ നടക്കും.

പൊതു സമ്മേളനത്തെ തുടര്‍ന്ന് വിവിധ ആത്മീയ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. സ്നേഹവിരുന്നോടെ വാര്‍ഷികാഘോഷങ്ങള്‍ സമാപിക്കും. പരിപാടികളുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള